Train time : നാളത്തെ ട്രെയിൻ സമയത്തിൽ അടിമുടി മാറ്റം… വൈകിയോടുന്ന ട്രെയിനുകൾ ഇവ
Train Services to be Restricted Tomorrow : റെയില്‍ പാലത്തിലെ ഗര്‍ഡറുകള്‍, സ്ലീപ്പറുകള്‍, സ്പാനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ആലുവ: പെരിയാറിനു കുറുകെയുള്ള തുരുത്ത് റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഓഗസ്റ്റ് 10 വരെയാണ് ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. അങ്കമാലി-ആലുവ ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സങ്ങള്‍ നേരിടുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, അഞ്ച് ട്രെയിനുകള്‍ വൈകിയോടും.
വൈകിയെത്തുന്ന ട്രെയിനുകളും സമയക്രമവും
- ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645): ഒന്നര മണിക്കൂര്‍ വൈകും.
- കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308): ഒരു മണിക്കൂറും 20 മിനിറ്റും വൈകും.
- സിക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230): അര മണിക്കൂര്‍ വൈകും.
- ഗോരഖ്പൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ (12511): 1 മണിക്കൂര്‍ 20 മിനിറ്റ് വൈകും.
- മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ് (20631): 25 മിനിറ്റ് വൈകും.
റെയില്‍ പാലത്തിലെ ഗര്‍ഡറുകള്‍, സ്ലീപ്പറുകള്‍, സ്പാനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായാല്‍ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയമെടുത്തേക്കാമെന്നും സൂചനയുണ്ട്.