Railway Updates : മംഗളൂരു സ്റ്റേഷനിൽ സിഗ്നൽ തകരാർ; കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു
മാവേലി എക്സ്പ്രസും മലബാർ എക്സ്പ്രസും രണ്ട് മണിക്കൂറിൽ അധികം വൈകിയാണ് ഓടുന്നത്.

Representative Image
കോഴിക്കോട് (മാർച്ച് 11): മംഗളൂരു വഴിയുള്ള കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നു. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ പോയിൻ്റ് തകരാറിലായതിനെ തുടർന്നാണ് ട്രെയിൻ സർവീസുകളെ ബാധിച്ചിരിക്കുന്നത്. ഇതെ തുടർന്ന് മാവേലി, മലബാർ എക്സ്പ്രസ് ഉൾപ്പെടെയുള്ള കേരളത്തിലേക്ക് പ്രധാന സർവീസുകൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. മംഗളൂരു വഴിയുള്ള കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളും യഥാക്രമം വൈകിയാണ് ഓടി കൊണ്ടിരിക്കുന്നത്.
രണ്ട് മണിക്കൂറിൽ അധികം വൈകിയാണ് മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. വൈകിട്ട് 5.40ന് പുറപ്പെടേണ്ട മാവേലി എക്സ്പ്രസും 6.10 സർവീസ് ആരംഭിക്കേണ്ട മലബാർ എക്സ്പ്രസും രാത്രി ഏകദേശം എട്ട് മണിക്ക് ശേഷം മംഗളൂരു സ്റ്റേഷൻ വിട്ടത്.
ALSO READ : Attukal Pongala: ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു
4.55 ന് പുറപ്പെടേണ്ട പാലക്കാട് വഴിയുള്ള മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും 5.05ന് സർവീസ് ആരംഭിക്കേണ്ട മംഗളൂരു കണ്ണൂർ പാസഞ്ചറും ഒന്നര മണിക്കൂറിൽ അധികം വൈകിയാണ് സ്റ്റേഷൻ വിട്ടത്. അതേസമയം മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ പോയിൻ്റ തകരാർ പരിഹരിച്ചതായിട്ടാണ് റെയിൽവെ അധികൃതർ അറിയിക്കുന്നത്.