5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala: ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു

Attukal Pongala 2025: മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജങ്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും.

Attukal Pongala: ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു
Indian Railway
sarika-kp
Sarika KP | Updated On: 11 Mar 2025 09:31 AM

തിരുവനന്തപുരം: ആറ്റുക്കാൽ പൊങ്കാലയിടാൻ തലസ്ഥാന ന​ഗരിയിലേക്ക് എത്താൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷവാർത്തയുമായി റെയിൽവേ. പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിരിക്കുകയാണ് റെയിൽവേ. ഇതിനു പുറമെ ചില ട്രെയിനുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജങ്ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് പകൽ 2.15നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും.

മറ്റു ട്രെയിനുകളും അനുവദിച്ചിരിക്കുന്ന താൽകാലിക സ്റ്റോപ്പുകളുടെ വിവരങ്ങളും ഇങ്ങനെ.

  • മാർച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചർ (56706)  ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട്
  • തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12624) കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ്
  •  തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12696) കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ
  • നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
  •  നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്‌പ്രസിന് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് റെയിൽവേ
  • കൊല്ലം -ചെന്നൈ എഗ്‌മൂർ എക്സ്പ്രസിന് (20636) – തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി
  • ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസിന് (22641) മാരാരിക്കുളം, തുറവൂർ സ്റ്റേഷനുകളിലും തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്‌പ്രസിന് (16629) – മയ്യനാട്
  • മാർച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്‌പ്രസ് (16348) കടയ്ക്കാവൂ‍‍ർ
  • മധുര- പുനലൂർ എക്സ്‌പ്രസിന് (16729) – പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്
  • മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്സ്പ്രസിന് (16649) മയ്യനാട്, കടയ്ക്കാവൂർ
  • ഷൊർണൂർ – തിരുവനന്തപുരം- വേണാട് എക്സ്പ്രസിന് (16301) മുരുക്കുംപുഴ
  • മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് (16605) മാരാരിക്കുളം
  • നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
  • കന്യാകുമാരി- പുനലൂർ പാസഞ്ചറിന് (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
  • ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്പ്രസിന് (16128) തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
  • മധുര- തിരുവനന്തപുരം എക്സ്‌പ്രസിന് (16344) പരവൂർ, കടയ്ക്കാവൂർ, നോർത ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട
  • മംഗളൂരു -തിരുവനന്തപുരം എക്സ്‌പ്രസിന് (16603) തുറവൂർ, മാരാരിക്കുളം, പേട്ട
  • ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് (12695) പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട
  • മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്‌പ്രസിന് (16630) മയ്യനാട്
  • മൈസൂർ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് (16315) തുറവൂർ, മാരാരിക്കുളം
  • മാർച്ച് 11ന് പുറപ്പെടുന്ന ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രസിന് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂ‍ർ
  • സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്‌പ്രസിന് (17230) ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്
  • മാർച്ച് 10ന് പുറപ്പെടുന്ന ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിന് (12626) ഏറ്റുമാനൂർ, പരവൂർ, ചിറയിൻകീഴ്
  • ശ്രീമാതാ വൈഷ്ണോ ദേവി -കന്യാകുമാരി ഹിമസാഗർ എക്സ്പ്രസിന് നെയ്യാറ്റിൻകര, പാറശാല, ഇരണിയൽ, നാഗർകോവിൽ ടൗൺ