5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ASHA Workers Issue: കേന്ദ്രം ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് വീണാ ജോര്‍ജ്; കിട്ടിയില്ലെന്ന് പറയുന്നത് ഭാഷ മനസിലാകാത്തതുകൊണ്ടാണെന്ന് സുരേഷ് ഗോപി; ‘ആശാ’ വിഷയത്തില്‍ വാക്‌പോര്‌

ASHA workers strike Kerala: ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും സമരവേദിയിലെത്തി. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞതെല്ലാം ശരിയാണെന്ന് സുരേഷ് ഗോപി. കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി ലഭിക്കാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി

ASHA Workers Issue:  കേന്ദ്രം ക്യാഷ് ഗ്രാന്റ് നല്‍കിയിട്ടില്ലെന്ന് വീണാ ജോര്‍ജ്; കിട്ടിയില്ലെന്ന് പറയുന്നത് ഭാഷ മനസിലാകാത്തതുകൊണ്ടാണെന്ന് സുരേഷ് ഗോപി; ‘ആശാ’ വിഷയത്തില്‍ വാക്‌പോര്‌
വീണാ ജോര്‍ജ്, സുരേഷ് ഗോപി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 12 Mar 2025 06:24 AM

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചെന്ന് തരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്യാഷ് ഗ്രാന്‍ഡില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും ഇത് കോ ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് നേരത്തെ അയച്ചതാണ്. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളും നല്‍കി. ഇത് കേന്ദ്രത്തിന് ലഭ്യമാകുമ്പോഴാണ് അടുത്ത ഫണ്ട് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപയാണ് ലഭിക്കാനുള്ളത്. 2023-2024 വര്‍ഷത്തില്‍ എന്‍എച്ച്എമ്മിന് കേന്ദ്രം കൊടുക്കാനുള്ള തുക സംബന്ധിച്ച് 2023 നവംബര്‍ 27, 2024 ജൂണ്‍ 24, 2024 ഒക്ടോബര്‍ 17 തീയതികളില്‍ കേന്ദ്രമന്ത്രിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും, കത്തയച്ചിരുന്നു.

2023-24 വര്‍ഷത്തില്‍ സംസ്ഥാനത്തിന് കേന്ദ്രവിഹിതം ലഭിക്കാനുണ്ടെന്നത് ഇതിനുള്ള മറുപടികളില്‍ വ്യക്തമാണെന്നും മന്ത്രി പറയുന്നു. തരാനുള്ള 826.02 കോടി രൂപയില്‍ 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Read Also : Asha Workers Salary Hike: ആശമാർക്ക് ആശ്വാസം; ധനസഹായം വർധിപ്പിക്കുമെന്ന് കേന്ദ്രം

അതേസമയം, ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും സമരവേദിയിലെത്തി. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞതെല്ലാം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് വീണാ ജോര്‍ജ് പറയുന്നത് ഭാഷാ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി ലഭിക്കാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരാണ് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നും, അത് നല്‍കിയില്ലെങ്കില്‍ അടുത്ത ഗഡു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം നല്‍കിയെന്ന് പറയുന്ന ഫണ്ട് സംസ്ഥാനം ചെലവഴിച്ചോയെന്ന ചോദ്യത്തിന്, അത് മാധ്യമങ്ങള്‍ കണ്ടുപിടിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ നുണയില്‍ പിണയുമെന്നും സുരേഷ് ഗോപി പരിഹസിച്ചു.