AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Traffic Control: മറക്കല്ലേ! കോട്ടയം പാതയിൽ നാളെ ഈ ട്രെയിനുകൾ ഓടില്ല; റദ്ദാക്കിയത് ഏതെല്ലാം

Train Traffic Control Via Kottayam: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Train Traffic Control: മറക്കല്ലേ! കോട്ടയം പാതയിൽ നാളെ ഈ ട്രെയിനുകൾ ഓടില്ല; റദ്ദാക്കിയത് ഏതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 10 Oct 2025 07:10 AM

കോട്ടയം: കോട്ടയം പാതയിൽ റെയിൽവേ പാതയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ ഗതാഗതത്തിൽ നാളെ നിയന്ത്രണം. കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബർ 11, 12 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Also Read: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എത്തുന്നു…. അനുമതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖര്‍

നിയന്ത്രണത്തിൻ്റെ പൂർണമായ വിവരം

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ

കൊല്ലം – എറണാകുളം മെമു (66310)

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

മധുര–ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

മടക്ക ട്രെയിൻ 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് 12ന് കൊല്ലം ജംക്‌ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.

കോട്ടയം – നിലമ്പൂർ റോഡ് എക്സ്പ്രസ് (16326) ഏറ്റുമാനൂരിൽ നിന്ന് സർവീസ് ആരംഭിക്കും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

തിരുവനന്തപുരം നോർത്ത് – ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319)

കന്യാകുമാരി – ദിബ്രുഗഡ് സൂപ്പർഫാസ്റ്റ് (22503) (2ട്രെയിനുകൾക്കും ആലപ്പുഴ, എറണാകുളം ജംക്‌ഷനിൽ സ്റ്റോപ്)

തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് (16343)

തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (16347) (2 ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്)

വൈകി ഓടുന്നവ

12ന് രാവിലെ കോട്ടയത്ത് എത്തുന്ന കൊല്ലം – എറണാകുളം മെമു (66322) 15 മിനിറ്റ് പിടിച്ചിടും.

തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) 10 മിനിറ്റ് വൈകി ഓടും.