Egg Freezing: ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് മുമ്പായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് ട്രാന്‍സ് മാന്‍
Trans Man Approaches For High Court For Egg Freezing: ലിംഗമാറ്റ ശസ്ത്രക്രിയ പ്രത്യുത്പാദനത്തിന് തടസം സൃഷ്ടിക്കുന്നതിനാല്‍ അണ്ഡം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍ ക്രയോപ്രൊസര്‍വ് ചെയ്യുന്നതിനാല്‍ ആശുപത്രിയോട് കോടതി നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി ഗര്‍ഭപാത്രത്തില്‍ നിന്നും അണ്ഡങ്ങളെടുത്ത് സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹരി ദേവഗീതാണ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷം മുമ്പ് ഹരി ദേവഗീതിന്റെ ആവശ്യം ആശുപത്രി അധികൃതര്‍ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഹൈക്കോടതിയിലെത്തിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ പ്രത്യുത്പാദനത്തിന് തടസം സൃഷ്ടിക്കുന്നതിനാല്‍ അണ്ഡം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. അതിനാല്‍ ക്രയോപ്രൊസര്‍വ് ചെയ്യുന്നതിനാല്‍ ആശുപത്രിയോട് കോടതി നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ പറയുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പായി തങ്ങളുടെ പ്രത്യുത്പാദന ശേഷി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് എല്‍ജിബിടിക്യുപ്ലസ് വ്യക്തികള്‍ക്കും കോടതി സ്വീകരിക്കുന്ന നിലപാട് സഹായകരമാകുമെന്നും ഹരി പറയുന്നു. തന്റെ അമ്മയുടെ പൂര്‍ണ സമ്മതത്തോടെയാണ് താന്‍ അണ്ഡങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഹരി വ്യക്തമാക്കുന്നു.




ലിംഗമാറ്റ ശസ്ത്രക്രിയയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഹരി നിലവില്‍ കടന്നുപോകുന്നത്. ഹോര്‍മോണ്‍ തെറാപ്പിക്കും സ്തനങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കും വിധേയനായിട്ടുമുണ്ട്. ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ സ്ത്രീ സവിശേഷതകളും നഷ്ടപ്പെടും. അതിനാലാണ് തന്റെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ പ്രത്യുത്പാദനത്തിനായി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ ഹരി തീരുമാനിച്ചത്.
കുട്ടികള്‍ വേണമെന്ന് താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ താനും തന്റെ പങ്കാളിയും കുട്ടികള്‍ വേണമെന്ന് തീരുമാനമെടുക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് മറ്റൊരു വഴിയുമില്ലാതെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഹരി ഓണ്‍മനോരമയോട് പറയുന്നത്.
ഏകദേശം 90,000 രൂപയാണ് ഇതുവരം ശസ്ത്രക്രിയയ്ക്കായി ചെലവഴിച്ചത്. മരുന്നിനും മറ്റ് ശസ്ത്രക്രിയകള്‍ക്കുമായി രണ്ട് ലക്ഷം രൂപയെങ്കിലും വേണം. നിലവില്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ് താനെന്നും ഹരി മനോരമയോട് പറഞ്ഞു.