Amoebic meningoencephalitis Case: ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക്

Amoebic meningoencephalitis Case: രണ്ട് മാസത്തിനിടെ 14 പേർക്കാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ലോകാരോ​ഗ്യ സംഘടന അത്യപൂർവ്വ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഒന്നാണ് അമീബിക് മസ്തിഷ്ക ജ്വരം.

Amoebic meningoencephalitis Case: ആശങ്കയിൽ തലസ്ഥാനം; രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, 2 മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്ക്

Amebic Meningoencephalitis Image: Social Media

Published: 

29 Sep 2024 | 06:54 AM

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നാവായിക്കുളത്തെ പ്ലസ്ടു വി​ദ്യാർത്ഥിക്ക് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. പുതുതായി രോ​ഗം സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടില്ല. പുതുതായി രോ​ഗം സ്ഥിരീകരിച്ചവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയോടൊപ്പം മുൻകരുതലിന്റെ ഭാ​ഗമായി രണ്ട് പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോ​ഗ്യനിലയും തൃപ്തികരമാണ്.

അമീബിക് മസ്തിഷ്ക ജ്വരം അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രോ​ഗം അനുദിനം റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ സാധികുന്നില്ല എന്നത് പ്രതിസന്ധിയാണ്.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്