Vaniyappara Church : പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, ദുരൂഹതയില്ലെന്ന് പോലീസ്

Vaniyappara Church's Grave Mystery: കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തിയ കല്ലറ ഒടുവില്‍ പോലീസ് തുറന്നു. കല്ലറയില്‍ കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ വസ്തു മൃതദേഹമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ദിവസങ്ങളായി നീണ്ടു നിന്ന ദുരൂഹതകള്‍ നീങ്ങി. ജൂണ്‍ 13 ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാനായി 38 ആം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്ക് പുറത്ത് അസാധാരണമായ രീതിയില്‍ പായ കണ്ടെത്തിയത്.

Vaniyappara Church : പായയില്‍ പൊതിഞ്ഞ മൃതദേഹം: ഒടുവില്‍ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നു, ദുരൂഹതയില്ലെന്ന് പോലീസ്

പ്രതീകാത്മക ചിത്രം

Published: 

24 Jun 2026 | 03:15 PM

ഇരിട്ടി:  കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തിയ കല്ലറ ഒടുവില്‍ പോലീസ് തുറന്നു. കല്ലറയില്‍ കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ വസ്തു മൃതദേഹമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതോടെ ദിവസങ്ങളായി നീണ്ടു നിന്ന ദുരൂഹതകള്‍ നീങ്ങി. മറിയം മൊയ്യപ്പള്ളി, ജെയിംസ് കൂമ്പുക്കല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കല്ലറിയില്‍ അടക്കിയിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി. മറിയത്തെ 2006 ലും ജെയിംസിനെ 2015ലുമാണ് സംസ്‌കരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് വിവാദമായ കല്ലറയില്‍ ഉള്ളത്.

വിവാദങ്ങള്‍ക്കെല്ലാം തിരികൊളുത്തിയ പായയെ കുറിച്ചും അതിനുള്ളിലെ വസ്തുവിനെ സംബന്ധിച്ചും പോലീസ് വ്യക്തവരുത്തി. മറിയത്തെയൊ, ജെയിംസിനെയോ അടക്കം ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്ന പ്ലാസ്റ്റിക് പായ കാലക്രമേണ പെട്ടി പൊട്ടി പുറത്തേക്ക് വന്നതാണ്. ആര്‍.ഡി.ഒയുടെ നേതൃത്വത്തിലാണ് കല്ലറ തുറന്നുള്ള പരിശോധന നടന്നത്. ജൂണ്‍ 13 ന് മറ്റൊരു മൃതദേഹം സംസ്‌കരിക്കാനായി 38 ആം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്ക് പുറത്ത് അസാധാരണമായ രീതിയില്‍ പായ കണ്ടെത്തിയത്. സാധാരണ ക്രിസ്ത്യന്‍ ആചാരം അനുസരിച്ച് മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് സംസ്‌കരിക്കാറില്ല. അതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ പോലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒടുവില്‍ സംശയങ്ങള്‍ നീങ്ങിയത്.

Also Read : ഒരു കല്ലറയില്‍ രണ്ട് മൃതദേഹം? കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ ദുരൂഹത, അന്വേഷണം

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് അഡീഷ്ണല്‍ സൂപ്രണ്ട് എന്‍.ആര്‍ ജയരാജ് പറഞ്ഞു. എങ്കിലും കല്ലറിയിലുള്ള മൃതദേഹങ്ങളുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കും. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത് എന്നും മൃതദേഹത്തിനൊപ്പം വച്ചിരുന്ന തുണികള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പള്ളി വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

വിഷയുമായി ബന്ധപ്പെട്ട് പള്ളിയിലെ മരണ രജിസ്റ്റര്‍ പരിശോധിച്ചെങ്കിലും പായയില്‍ പൊതിഞ്ഞ മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 2019 ല്‍ കല്ലറയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ നമ്പറുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. പള്ളി അധികാരികള്‍ വിഷയം മൂടി വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകരനായ ജില്‍സ് ഉണ്ണിമാക്കല്‍ എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസിനെ ഇക്കര്യം അറിയിച്ച് നടപടി ആവശ്യപ്പെട്ടിരുന്നു എന്ന് പള്ളി വികാരി വ്യക്തമാക്കുകയും ചെയ്തു.

English Summary

The mysterious grave in the Infant Jesus Church Cemetery in Vaniyappara, Kannur has finally been opened by the police. The examination revealed that the object found wrapped in a mat in the grave was not a dead body. This has cleared up the mystery that had been going on for days. On June 13, when grave number 38 was opened to bury another body, the mat was found in an unusual way outside the box.

Follow Us
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'