Bridge collapse: ആലപ്പുഴയിൽ നിര്‍മാണത്തിനിടെ പാലം തകർന്നു; രണ്ട് തൊഴിലാളികളെ കാണാതായി
Bridge Collapse in Alappuzha: ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ നിർമിക്കുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീഴുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴയിൽ നിര്‍മാണത്തിനിടെ പാലം തകർന്ന് രണ്ട് തൊഴിലാളികളെ കാണാതായി. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ നിർമിക്കുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലത്തിന്റെ സ്പാൻ ഇളകി ആറ്റിൽ വീഴുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മൂന്ന് പേരാണ് വെള്ളത്തിൽ വീണത് .ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്.
Also Read:ചക്രവാതചുഴി! വരുന്നത് അതിശക്തമായ പേമാരി; മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്
ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനില്‍ വിനീഷിനെ മറ്റു തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മാവേലിക്കരയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തി.