Malappuram Ganja Bust : ഇടപാട് ഓൺലൈനിലൂടെ മാത്രം, കഞ്ചാവ് വെച്ചിരിക്കുന്ന ഇടം വീഡിയോ എടുത്തയക്കും; മലപ്പുറത്ത് രണ്ട് പേർ പിടിയിൽ
Malappuram Kuttippuram Ganja Bust : ആന്ധ്ര പ്രദേശ് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. വലിയതോതിൽ കഞ്ചാവ് മലപ്പുറത്ത് എത്തിച്ച് ഇടനിലക്കാർക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് ഇവർ കുറ്റിപ്പുറത്തെത്തിയത്.

കുറ്റിപ്പുറത്ത് പിടിയിലായ കഞ്ചാവ് കേസ് പ്രതികൾ
മലപ്പുറം : രണ്ട് കിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമായി മലപ്പുറം കുറ്റിപ്പുറത്ത് രണ്ട് പേർ എക്സിസൈസിൻ്റെ പിടിയിൽ. ആന്ധ്ര പ്രദേശ് സ്വദേശികളായ പുട്ടുരു സായ് മഞ്ജുനാഥും ഗണ്ട അർജുൻ നായിഡുവിനെയുമാണ് കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച മഞ്ചാടിയിൽ വെച്ച് ഇടനിലക്കാരനായ ഒരു യുവാവിനെ സംശയാസ്പദമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ പ്രധാന കണ്ണികളെ കുറിച്ചുള്ള വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്.
ആതവനാട്ട് ഒരു വാടക ക്വോർട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന. ഇവിടെയെത്തി നടത്തിയ പരിശോധനയിൽ 250 ചെറിയ പാക്കറ്റുകളിലായി പൊതിഞ്ഞ് വെച്ചിരുന്ന രണ്ട് കിലോയോളം കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇടനിലക്കാരിൽ നിന്നുമെത്തിക്കുന്ന കഞ്ചാവുകൾ സ്വീകരിച്ച് ആവശ്യക്കാരിലേക്കെത്തിച്ച് നൽകുന്നതാണ് ഇവരുടെ ജോലി.
ALSO READ : KSRTC Breath Analyser: ചക്കപ്പഴം കഴിച്ചവരും കുടുങ്ങി, ബ്രത്ത് അനലൈസറിന് നിലവാരമില്ല; കെഎസ്ആർടിസി ജീവനക്കാർ
ഇടപാടുകൾ നേരിട്ട് നടത്താതെ ഓൺലൈനിലൂടെ നടത്തുന്നതാണ് ഇവരുടെ വിൽപന രീതി. കുറ്റിപ്പുറം തിരൂർ റോഡിലെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ ചെറുപൊതികളായ സൂക്ഷിച്ചിരിക്കുന്ന ലഹരി ഉത്പനങ്ങൾ ഒളിപ്പിച്ചുവെക്കും. തുടർന്ന് ആവശ്യക്കാർക്ക് ലഹരി ഇരിക്കുന്ന സ്ഥലത്തിൻ്റെ വീഡിയോ അയച്ച് നൽകുകയും ചെയ്യും. ഈ കഞ്ചാവ് പൊതികൾ ഒളിപ്പിക്കാൻ എത്തിയപ്പോഴാണ് എക്സൈസ് ഇവരെ കൈയ്യോടെ പിടികൂടിയത്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെകട്ർ പിഎം അഖിലിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെകടർമാരായ വി പ്രഗോഷ്, കെ ഗണേശൻ, പ്രിവൻ്റീവ് ഓഫീസർ എ വി ലെനിൻ, അഭിലാഷ്, പി ദിവ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.