Train time: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകും
Two Trains Cancelled and Three Delayed Today: ഓഗസ്റ്റ് 10 വരെ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽ പാലത്തിലെ ഗർഡറുകൾ, സ്ലീപ്പറുകൾ, സ്പാനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.
ആലുവ: പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓഗസ്റ്റ് 10 വരെ ഈ നിയന്ത്രണങ്ങൾ തുടരും. അങ്കമാലി-ആലുവ ഭാഗത്താണ് പ്രധാനമായും ഗതാഗത തടസ്സങ്ങൾ നേരിടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ധാക്കി.
പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, മൂന്ന് ട്രെയിനുകൾ ഇന്ന് വൈകിയോടും. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) എന്നീ ട്രെയിനുകളാണ് ഇന്ന് വൈകിയോടുന്നത്.
ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (22645) ഇന്ന് ഒന്നര മണിക്കൂർ വൈകിയായിരിക്കും ഓടുന്നത്. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 20 മിനിറ്റ് വൈകിയോടും. സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) അര മണിക്കൂർ വൈകുമെന്നും റെയിൽവേ അറിയിച്ചു.
ALSO READ: കനത്ത മഴ, രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
ഓഗസ്റ്റ് 10 വരെ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി തുടരുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽ പാലത്തിലെ ഗർഡറുകൾ, സ്ലീപ്പറുകൾ, സ്പാനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ഇതേതുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ യാത്രക്കാർ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം, ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം – പാലക്കാട്, പാലക്കാട് – എറണാകുളം മെമു സർവീസുകൾ റദ്ധാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളിൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.