U Prathibha MLA Son: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ഗ്രാം കഞ്ചാവ്

U Prathibha MLA Son Arrested: തകഴി പാലത്തിനടിയിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.

U Prathibha MLA Son: യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് ഗ്രാം കഞ്ചാവ്

Representational Image

Updated On: 

29 Dec 2024 18:40 PM

ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. 21 കാരനായ കനിവിനെയാണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡ് പിടികൂടിയത്. പരിശോധനയിൽ മൂന്ന് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തകഴി പാലത്തിനടിയിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് കനിവും സംഘവും എക്സൈസ് പിടിയിലായത്.

കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെയാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തിയതും യുവാക്കളെ പിടികൂടിയതും. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സംഭവം പുറത്തുവന്നതിന് പിന്നാലെ ഇത് വ്യാജ വാർത്തയാണെന്ന് ആരോപിച്ചു കൊണ്ട് യു പ്രതിഭ എംഎൽഎ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. മകനെതിരായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മകനിലൂടെ തന്നെ ആക്ഷേപിക്കുന്ന രീതിയിലാണ് വാർത്തകൾ വരുന്നതെന്നും എംഎൽഎ പറഞ്ഞു. മകൻ സുഹൃത്തുക്കളോടൊപ്പം ഒന്നിച്ചിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്നും, മകന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

Related Stories
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം, സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Actress Attack Case: വിധി ചോർന്നോ? നടിയെ ആക്രമിച്ച കേസിൽ ഡിജിപിക്ക് പരാതി
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം