Uma Thomas MLA: ‘രാഹുൽ മാനനഷ്ടക്കേസ് നൽകിയിട്ടില്ല, രാജിവെക്കണം, ഈ മൗനം ശരിയല്ല’; നിലപാടറിയിച്ച് ഉമ തോമസ് എംഎൽഎ

Uma Thomas MLA Against Rahul Mamkootathil: കോൺഗ്രസിന് എന്നും സ്ത്രീകളെ ചേർത്തുപിടിക്കുന്ന പ്രസ്ഥാനമാണ്. ഇന്നലെ പത്രസമ്മേളനം നടത്താൻ തീരുമാനിച്ചിട്ട് പിന്നീട് അത് എന്തിനാണ് മാറ്റിയതെന്ന് മനസ്സിലായില്ല. ഇന്നലെ തന്നെ രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിചാരിച്ചിരുന്നതെന്നും ഉമാ തോമസ് പറഞ്ഞു.

Uma Thomas MLA: രാഹുൽ മാനനഷ്ടക്കേസ് നൽകിയിട്ടില്ല, രാജിവെക്കണം, ഈ മൗനം ശരിയല്ല; നിലപാടറിയിച്ച് ഉമ തോമസ് എംഎൽഎ

Uma Thomas Mla, Rahul Mamkootathil

Published: 

24 Aug 2025 14:18 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടുമായി ഉമ തോമസ് എംഎൽഎ. യുവതികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ ശക്തമാകുന്നതിനിടെയാണ് ഉമാ തോമസിൻ്റെ ശക്തമായ പ്രതികരണം. ഒരുനിമിഷം പോലും ചിന്തിക്കാനില്ലെന്നും രാഹുൽ രാജിവെക്കണം എന്നുതന്നെയാണ് തൻ്റെയും അഭിപ്രായമെന്നും ഉമ തോമസ് പറഞ്ഞു.

കോൺഗ്രസിന് എന്നും സ്ത്രീകളെ ചേർത്തുപിടിക്കുന്ന പ്രസ്ഥാനമാണ്. ഇന്നലെ പത്രസമ്മേളനം നടത്താൻ തീരുമാനിച്ചിട്ട് പിന്നീട് അത് എന്തിനാണ് മാറ്റിയതെന്ന് മനസ്സിലായില്ല. ഇന്നലെ തന്നെ രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് വിചാരിച്ചിരുന്നതെന്നും ഉമാ തോമസ് പറഞ്ഞു. ആദ്യംതന്നെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി. അത് വളരെ നല്ലൊരു തീരുമാനമായിരുന്നു. എംഎൽഎ സ്ഥാനത്ത് എത്തിയത് ജനങ്ങൾ തിരഞ്ഞെടുത്താണ്.

ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങൾ ഉയരുമ്പോൾ രാജിവെച്ച് മാറിനിൽക്കണം എന്നുതന്നെയാണ് തൻ്റെ അഭിപ്രായം. ധാർമികമായ ഉത്തരവാദിത്വത്തോടെ അത് ചെയ്യണം. ആരോപണം തെറ്റാണെങ്കിൽ ആ നിമിഷം തന്നെ രാഹുലിന് മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. അപ്പോൾ ഇത് ശരിയാണെന്നാണ് മറ്റുള്ളവർ മനസ്സിലാക്കേണ്ടത്. ഈ മൗനവും ശരിയല്ല. മാറിനിൽക്കുകതന്നെ വേണം. പാർട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞു.

ഇന്നലെത്തന്നെ രാജി വയ്ക്കുമെന്നാണ് താൻ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് പ്രതികരിക്കാൻ ഇത്രയും വൈകിയത്. പരിചയപ്പെട്ട ദിവസം മുതൽ ഇത്തരമൊരു സൂചന ആരും നൽകിയിട്ടില്ല. ഞാനൊരു സ്ത്രീ ആയതുകൊണ്ട് എന്നോട് ആരും ഇക്കാര്യം പറയാതിരുന്നതാണോ എന്ന് അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇതിനുമുൻപ് നടപടിയെടുക്കാൻ ആവശ്യപ്പെടുമായിരുന്നെന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ