VS Achuthanadan Health Update: വിഎസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
VS Achuthanadan Admitted in Hospital: കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റുകളാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നിന്ന് വ്യക്തം.

മെഡിക്കല്‍ ബുള്ളറ്റിന്‍
കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.




Also Read: V. S. Achuthanandan: വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം
വിഎസിന്റെ ആരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി പോയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ വിഎസിനെ സന്ദര്‍ശിക്കുമെന്നാണ് സൂചന.