Thrissur Pooram Disruption: തൃശൂർ പൂരം കലക്കല്‍; എം ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
Thrissur Pooram Disruption: രാഷ്ട്രീയ കേരളത്തില്‍ വലിയ രീതിയിൽ കോലിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട് സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. തുടർനടപടികൾക്കായി അന്വേഷണ റിപ്പോർട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സർക്കാരിന് കൈമാറി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൂരത്തിൽ പ്രശ്നങ്ങളുണ്ടായപ്പോള്‍ റവന്യൂമന്ത്രി വിളിച്ചറിയിക്കാൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഒന്നും ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോർട്ട് കൈമാറിയത്.
എം ആർ അജിത് കുമാറിന് ഡിജിപി സ്ഥാനകയറ്റത്തിന് ഏഴ് ദിവസം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് സർക്കാരിലെത്തുന്നത്. പൂരം കലങ്ങിയതില്‍ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഡിജിപി തല അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം പൂരം അട്ടിമറിയിലെ ക്രൈംബ്രാഞ്ച് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി നേരത്തെ നൽകിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്‍റെ പരിഗണനയിലാണ്.
ALSO READ: മഴ മാറിയിട്ടില്ല! വരുന്ന 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് ഈ ജില്ലകൾക്ക് മുന്നറിയിപ്പ്
രാഷ്ട്രീയ കേരളത്തില്‍ വലിയ രീതിയിൽ കോലിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തൃശൂര്‍ പൂരം കലക്കല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട് സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ത്രിതല അന്വേണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ രാജന്‍, അജിത് കുമാര്‍, ദേവസ്വം പ്രതിനിധികള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത് കുമാർ തൃശൂരിലെത്തിയത്. കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ രാജൻ എഡിജിപിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേൽനോട്ടം നൽകുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രി നൽകിയ മൊഴി. പൂരം അലങ്കോലപ്പോഴും മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. എന്നാൽ നഗരത്തിലുണ്ടായ എഡിജിപി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.