Valparai Accident :വാൽപ്പാറ അപകടം: ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Valparai Accident Driver Dead: പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ട്രാവലറിയിൽ ആയിരുന്നു.മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജി എൽ പി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരുടെ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് വാൽപ്പാറ പൊള്ളാച്ചി ചുരം റോഡിൽ അപകടത്തിൽ പെട്ടത്. ഇതോടെ വാൽപ്പാറ ദുരന്തത്തിൽ മരിക്കുന്നവരുടെ എണ്ണം 10 ആയി. പതിമൂന്ന് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.....
വാൽപ്പാറ: നാടിനെ നടുക്കിയ വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന ഡ്രൈവറും മരിച്ചു. നൗഷാദ്(39) ആണ് മരിച്ചത്. ഇതോടെ വാൽപ്പാറ ദുരന്തത്തിൽ മരിക്കുന്നവരുടെ എണ്ണം 10 ആയി. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജി എൽ പി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരുടെ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് വാൽപ്പാറ പൊള്ളാച്ചി ചുരം റോഡിൽ അപകടത്തിൽ പെട്ടത്. പതിമൂന്ന് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ട്രാവലറിയിൽ ആയിരുന്നു സംഘത്തിന്റെ യാത്ര.നിയന്ത്രണം വിട്ട വാഹനം 800 അടി താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയോടെ ആയിരുന്നു അപകടമുണ്ടായത്. നാൽപ്പത് ഹെയർ പിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ എത്തിയ വാഹനം നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു ഒമ്പതാം ഹെയർ പിൻ വളവിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ചാലക്കുടിയിൽ എത്തിയശേഷം അതിരപ്പള്ളി വഴി മലക്കപ്പാറ യിലൂടെ വാൽപ്പാറയ്ക്ക് പോയതായിരുന്നു അധ്യാപകരുടെ സംഘം. വാൽപ്പാറയിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.
ALSO READ:തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉണ്ടായേക്കില്ല; മരിച്ചവരെ തിരിച്ചറിയാനാകാതെ ബന്ധുക്കള്‍
അതേസമയം പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 11 എ എം 7288 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയ കുറവാണെന്ന് പൊള്ളാച്ചി ആർടിഒ പ്രതികരിച്ചിരുന്നു.
സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകന്‍ ഹിഷാം (12), സമീപ സ്‌കൂളായ ജിയുപിയിലെ അധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. അതേസമയം മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം പുലർച്ചെ നാലുമണിയോടെ ആയിരുന്നു പൂർത്തിയായത്. ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം അവരവരുടെ വീടുകളിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
സംഘത്തിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനായിരുന്നു അബ്ദുൽ മജീദ്. അദ്ദേഹത്തിന് ഒപ്പം പോയതായിരുന്നു ഭാര്യ റുഖിയ. അധ്യാപികയായ ഷക്കീന അടുത്ത കാലത്താണ് പാങ്ങ് എൽ പി സ്കൂളിൽ നിന്നും യുപി സ്കൂളിലേക്ക് മാറിയത്. മുമ്പ് ജോലി ചെയ്ത സ്കൂളിലെ ജീവനക്കാരോടുള്ള അടുപ്പവും സ്നേഹവും കാരണമായിരുന്നു അവർ ഈ യാത്രയിൽ ഒപ്പം പോയത്. ഇത് അവരുടെ ജീവനും നഷ്ടപ്പെടാൻ കാരണമായി. ഇനി നിലവിൽ ചികിത്സയിൽ ഉള്ളത് സാജിതയുടെ മകനായ ഷഹദീൻ, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ്, മസ്നീൻ എന്നിവരാണ്. ഇതിൽ സ്കൂളിലെ ഡ്രൈവർ ആയിരുന്നു ഇപ്പോൾ മരിച്ച നൗഷാദ്.