Vande Bharat: വന്ദേഭാരതിലെ യാത്രയ്ക്ക് പണമെത്ര?; ടിക്കറ്റുകൾ എങ്ങനെ, എവിടെനിന്ന് ബുക്ക് ചെയ്യാം?
Vande Bharat Ticket Charges: വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ എങ്ങനെയാണ്? എങ്ങനെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്? പരിശോധിക്കാം.
വന്ദേഭാരത് എക്സ്പ്രസിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തോന്നുന്നൊരു സംശയമാവും, ട്രെയിനിലെ ടിക്കറ്റ് നിരക്ക്. മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിലെ ടിക്കറ്റ് നിരക്കും എവിടെനിക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നതും പലർക്കുമറിയില്ല. അതേപ്പറ്റി നമുക്ക് ഒന്ന് പരിശോധിക്കാം.
വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ മറ്റ് ട്രെയിനുകളിലേത് പോലെ ക്ലാസുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ വന്ദേഭാരതിൽ എസി ചെയർ കാർ, എസി എക്സിക്യൂട്ടിവ് ചെയർ കാർ എന്നീ രണ്ട് ക്ലാസുകളുണ്ട്. എസി ചെയർ കാറിൽ ദൂരം അനുസരിച്ച് 900 രൂപ മുതൽ 1800 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ചെയർ കാറിൻ്റെ ടിക്കറ്റ് നിരക്ക് 1800 രൂപ മുതൽ 3500 രൂപ വരെ.
Also Read: Vande Bharat: കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളുടെ സമയം മാറി; പുതുക്കിയ സമയമിത്
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യണമെങ്കിൽ ചെയർ കാറിൽ 1520 രൂപ മുതൽ 1590 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ചെയർ കാറിൽ ഇത് 2815 രൂപ മുതൽ 2880 രൂപ വരെയാവും. എറണാകുളം – തിരുവനന്തപുരം റൂട്ടിൽ ചെയർ കാറിന് 634 രൂപ മുതൽ 890 രൂപ വരെയും എക്സിക്യൂട്ടിവ് ചെയർ കാറിന് 1257 രൂപ മുതൽ 1915 രൂപ വരെയുമാണ് ടിക്കറ്റ് ചാർജ്. ജനശതാബ്ദി എസി ചെയർ കാറിൽ 430 രൂപയാണ് ഈ യാത്രയ്ക്ക് നൽകേണ്ടത്.
ദീർഘദൂര യാത്രകൾക്കായി പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിൽ എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസുകളാണ് ഉള്ളത്. എസി ത്രീ ടയർ ടിക്കറ്റ് നിരക്ക് 2000 രൂപ മുതലും ടൂ ടയർ നിരക്ക് 2500 രൂപ മുതലും ഫസ്റ്റ് ക്ലാസ് നിരക്ക് 3000 രൂപ മുതലും ആരംഭിക്കും. ഐആർസിടിസി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.