Vande Bharat: വന്ദേഭാരതിലെ യാത്രയ്ക്ക് പണമെത്ര?; ടിക്കറ്റുകൾ എങ്ങനെ, എവിടെനിന്ന് ബുക്ക് ചെയ്യാം?

Vande Bharat Ticket Charges: വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ എങ്ങനെയാണ്? എങ്ങനെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്? പരിശോധിക്കാം.

Vande Bharat: വന്ദേഭാരതിലെ യാത്രയ്ക്ക് പണമെത്ര?; ടിക്കറ്റുകൾ എങ്ങനെ, എവിടെനിന്ന് ബുക്ക് ചെയ്യാം?

വന്ദേഭാരത്

Published: 

30 Dec 2025 | 07:14 PM

വന്ദേഭാരത് എക്സ്പ്രസിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തോന്നുന്നൊരു സംശയമാവും, ​ട്രെയിനിലെ ടിക്കറ്റ് നിരക്ക്. മറ്റ് ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിലെ ടിക്കറ്റ് നിരക്കും എവിടെനിക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നതും പലർക്കുമറിയില്ല. അതേപ്പറ്റി നമുക്ക് ഒന്ന് പരിശോധിക്കാം.

വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ മറ്റ് ട്രെയിനുകളിലേത് പോലെ ക്ലാസുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ വന്ദേഭാരതിൽ എസി ചെയർ കാർ, എസി എക്സിക്യൂട്ടിവ് ചെയർ കാർ എന്നീ രണ്ട് ക്ലാസുകളുണ്ട്. എസി ചെയർ കാറിൽ ദൂരം അനുസരിച്ച് 900 രൂപ മുതൽ 1800 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ചെയർ കാറിൻ്റെ ടിക്കറ്റ് നിരക്ക് 1800 രൂപ മുതൽ 3500 രൂപ വരെ.

Also Read: Vande Bharat: കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളുടെ സമയം മാറി; പുതുക്കിയ സമയമിത്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യണമെങ്കിൽ ചെയർ കാറിൽ 1520 രൂപ മുതൽ 1590 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടിവ് ചെയർ കാറിൽ ഇത് 2815 രൂപ മുതൽ 2880 രൂപ വരെയാവും. എറണാകുളം – തിരുവനന്തപുരം റൂട്ടിൽ ചെയർ കാറിന് 634 രൂപ മുതൽ 890 രൂപ വരെയും എക്സിക്യൂട്ടിവ് ചെയർ കാറിന് 1257 രൂപ മുതൽ 1915 രൂപ വരെയുമാണ് ടിക്കറ്റ് ചാർജ്. ജനശതാബ്ദി എസി ചെയർ കാറിൽ 430 രൂപയാണ് ഈ യാത്രയ്ക്ക് നൽകേണ്ടത്.

ദീർഘദൂര യാത്രകൾക്കായി പുറത്തിറക്കിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസിൽ എസി ത്രീ ടയർ, എസി ടൂ ടയർ, എസി ഫസ്റ്റ് ക്ലാസ് എന്നീ ക്ലാസുകളാണ് ഉള്ളത്. എസി ത്രീ ടയർ ടിക്കറ്റ് നിരക്ക് 2000 രൂപ മുതലും ടൂ ടയർ നിരക്ക് 2500 രൂപ മുതലും ഫസ്റ്റ് ക്ലാസ് നിരക്ക് 3000 രൂപ മുതലും ആരംഭിക്കും. ഐആർസിടിസി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Related Stories
Sabarimala Gold Scam: സ്വര്‍ണക്കള്ളനെന്ന് ആക്ഷേപിക്കുന്നത് മാനസികമായി വിഷമം ഉണ്ടാക്കുന്നു; കടകംപള്ളി സുരേന്ദ്രൻ
Kerala train timings changes: ചിലത് നേരത്തെ എത്തും ചിലത് വൈകും… നാളെ മുതൽ പുതിയ സമയക്രമത്തിൽ ഓടുന്ന ട്രെയിനുകൾ ഇതാ
New Year 2026 Bevco Timing: കുപ്പിയും മിസ്സാകില്ല! ബാറുകള്‍ ഈ സമയം വരെ പ്രവര്‍ത്തിക്കും
Kochi New Year 2026 Celebration: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം
Kochi New Year 2026 Celebration : ടീമേ! പാപ്പാഞ്ഞിയെ കത്തിക്കാൻ കൊച്ചിക്ക് നേരത്തെ വിടണേ; കൂടെ ഇക്കാര്യങ്ങളും ശ്രദ്ധിക്കണേ
Thamarassery Pass Restrictions: തട്ടുകടകൾ അടയ്ക്കുക, പാർക്കിങ് പാടില്ല, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിലെ കുരുക്ക് മാറുമോ?
ലിപ്സ്റ്റിക് പ്രേമികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
2026ല്‍ ഇവര്‍ക്ക് പണം കുമിഞ്ഞുകൂടും
ദിവസവും രാവിലെ ഒരു ഏലയ്ക്ക കഴിക്കൂ
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കരിഞ്ചീരകം തന്നെ ബെസ്റ്റ്
അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ മമ്മൂട്ടിയെത്തിയപ്പോൾ
പാൻ്റിൻ്റെ പോക്കറ്റിൽ പൊട്ടിത്തെറിച്ച് ഫോൺ
കൂട്ടിലായത് രക്ഷപ്പെട്ടു, എന്നാലും പേടിച്ചുപോകും! ചിക്കമംഗളൂരുവില്‍ പിടിയിലായ പുലി
മുഖംമൂടിധാരികള്‍ കവര്‍ന്നത് കോടികളുടെ സ്വര്‍ണം; ഹുന്‍സൂരില്‍ മലയാളിയുടെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച