AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Organ Donation: ആറു പേര്‍ക്ക് ‘ജീവന്‍’ നല്‍കി അജിത യാത്രയായി; കുടുംബത്തെ നന്ദി അറിയിച്ച് വീണാ ജോര്‍ജ്‌

K Ajitha Organ Donation: അതീവ ദുഃഖത്തിലും അവയവദാനത്തിന് തയ്യാറായ കുടുംബാംഗങ്ങളെ നന്ദി അറിയിക്കുന്നുവെന്നും, അജിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും, കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും വീണാ ജോര്‍ജ്‌

Organ Donation: ആറു പേര്‍ക്ക് ‘ജീവന്‍’ നല്‍കി അജിത യാത്രയായി; കുടുംബത്തെ നന്ദി അറിയിച്ച് വീണാ ജോര്‍ജ്‌
കെ അജിത Image Credit source: facebook.com/veenageorgeofficial
Jayadevan AM
Jayadevan AM | Published: 03 Oct 2025 | 09:34 PM

കോഴിക്കോട്: മസ്തിഷ് മരണത്തെ തുടര്‍ന്ന് അന്തരിച്ച യുവതിയുടെ അവയവങ്ങള്‍ ആറു പേര്‍ക്ക് പുതുജീവനേകി. കോഴിക്കോട് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടില്‍ കെ അജിത (46) ആണ് ആറു പേര്‍ക്ക് പുതുജീവിതം നല്‍കി യാത്രയായത്. ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും, രണ്ട് നേത്രപടലവും, രണ്ടാമത്തെ വൃകക്കയും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും നല്‍കി. മെട്രോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 44കാരിക്കാണ് ഹൃദയം നല്‍കിയത്.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അജിത. സെപ്തംബര്‍ 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ രണ്ടിന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് അജിതയുടെ കുടുംബാംഗങ്ങള്‍ അവയവ ദാനത്തിന് സമ്മതിച്ചു. നടപടിക്രമങ്ങള്‍ കെ സോട്ടോയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി.

അജിതയുടെ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അജിത് 6 ജീവിതങ്ങള്‍ക്ക് ജീവനാകുകയാണെന്ന് മന്ത്രി പറഞ്ഞു. അതീവ ദുഃഖത്തിലും അവയവദാനത്തിന് തയ്യാറായ കുടുംബാംഗങ്ങളെ നന്ദി അറിയിക്കുന്നുവെന്നും, അജിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും, കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.