സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്.

സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന

Veterinary student Siddharth's death case

Published: 

13 Apr 2024 | 04:07 PM

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്. ഡൽഹിയിൽ നിന്നെത്തിയ ഫൊറൻസിക് സംഘവും സിബിഐക്കൊപ്പം ഹോസ്റ്റലിൽ എത്തിയിരുന്നു.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സിബിഐ സംഘവും ഫോറൻസിക്ക് പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയത്. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്ത് എത്തിയിരുന്നു.

കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്. സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സിബിഐ ക്യാമ്പസിലെത്തി പല പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാൻ കൽപ്പറ്റ കോടതിയിൽ അപേക്ഷയും നൽകി. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതടക്കം നടപടികളിലേക്ക് സിബിഐ കടക്കും.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിയുടെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് മരണത്തിന് പിന്നിലെ ആൾക്കൂട്ട വിചാരണയെ സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ ട്വിസ്റ്റ്
Sabarimala Aravana Production: ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ല; പ്ലാന്റിന്റെ പണി തീർന്നു എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
യുവതിക്കൊപ്പം പാർക്കിൽ എത്തി, കൊച്ചിയിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് മിരിച്ച നിലയിൽ
“ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്, കേരളത്തിന് വേണ്ടി സുഹൃത്ത് 5000 കോടി മുടക്കും”; വി.ഡി സതീശനുമായി ചർച്ച നടത്തിയെന്ന് മേജർ രവി
കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുന്നു, നിപ്പ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല; വീണ ജോർജ്
Kerala Lottery Result : ഇന്നത്തെ ഒരു കോടി ആർക്ക്, സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാം
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം