AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K B Ganesh Kumar: വൈറൽ വീഡിയോയിൽ പെട്ടു! ബസ് ഡ്രൈവറുടെ ലൈസൻസ് തെറിപ്പിച്ച് ഗതാഗത മന്ത്രി; ബസ്സിന്റെ പെർമിറ്റ് റദ്ദാക്കും

Viral video of Rash Driving: അപകടകരമായ പോക്കിന്റെ വീഡിയോ ആ സമയം റോഡിൽ ഉണ്ടായിരുന്ന ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് ഇപ്പോൾ പിടി വീണത്.സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ ദൃശ്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

K B Ganesh Kumar: വൈറൽ വീഡിയോയിൽ പെട്ടു! ബസ് ഡ്രൈവറുടെ ലൈസൻസ് തെറിപ്പിച്ച് ഗതാഗത മന്ത്രി; ബസ്സിന്റെ പെർമിറ്റ് റദ്ദാക്കും
Kb Ganesh KumarImage Credit source: special arrangement
ashli
Ashli C | Updated On: 25 Oct 2025 07:37 AM

എറണാകുളം: കാലടിയിൽ അപകടം വരുത്തുന്ന വിധത്തിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഏറെ തിരക്കുള്ള എറണാകുളം കാലടി ജംഗ്ഷന് സമീപം ഗതാഗതക്കുരുക്കിന് ഇടയിലൂടെ ആയിരുന്നു സ്വകാര്യബസിന്റെ നെട്ടോട്ടം. അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സീസൺ എന്ന ബസ്സാണ് ആളുകൾക്ക് ജീവഹാനി വരുത്തുന്ന വിധത്തിൽ ബസ് ഓടിച്ചത്. അപകടകരമായ പോക്കിന്റെ വീഡിയോ ആ സമയം റോഡിൽ ഉണ്ടായിരുന്ന ആരോ മൊബൈൽ ക്യാമറയിൽ പകർത്തിയതോടെയാണ് ഇപ്പോൾ പിടി വീണത്.

സമൂഹമാധ്യമത്തിൽ പങ്കുവച്ച ഈ ദൃശ്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതോടെ ഉടൻ നടപടിയെടുക്കാൻ മന്ത്രി കെ ബി ഗണേഷ് കുമാർ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. ബസ് ഓടിച്ച ഡ്രൈവറുടെ റിലൈൻസ് സസ്പെൻഡ് ചെയ്തു. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചതായി റിപ്പോർട്ട്. പരിശോധനയിൽ നിയമലംഘനം തെളിഞ്ഞതോടെയാണ് ബസ് ഡ്രൈവറുടെ ലൈസൻസ് അങ്കമാലി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തത്.

ഗണേഷ് കുമാറിന്റെത് ഭ്രാന്തമായ നടപടി; ജീവനക്കാരോട് അടിമകളെ പോലെ പെരുമാറുന്നു: എം വിൻസന്റ് എംഎൽഎ

ഡ്രൈവർ സീറ്റിന്റെ അടുത്ത് കുപ്പി വെള്ളം വെച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഗണേഷ് കുമാറിന്റെ നടപടി ഭ്രാന്തമായതെന്ന് എം വിൻസന്റ് എംഎൽഎ. ഇത്തരം ഒരു നടപടി മന്ത്രി എന്തിനാണ് എടുത്തത് എന്ന് മനസ്സിലായിട്ടില്ല. ജീവനക്കാരോട് അടിമകളെ പോലെയാണ് ഗണേഷ് കുമാർ പെരുമാറുന്നതെന്നും എംഎൽഎ വിമർശിച്ചു. അതേസമയം ഡ്രൈവർ സീറ്റിനടുത്ത് വെള്ളക്കുപ്പി വെച്ചതിന്റെ പേരിൽ ഡ്രൈവറെ സ്ഥലം മാറ്റിയ കെ ബി കുമാറിന്റെ നടപടിയെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. അധികാരത്തിന്റെ ദുർവിനിയോഗമാണ് നടന്നതെന്നാണ് കോടതി നിരീക്ഷിച്ചത്.