Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ

Vishu 2026 Today: ഗ്രാമങ്ങളിലും നഗരങ്ങളിലും പൂത്തിരിയും മത്താപ്പും കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികൾ ആഘോഷം കൊഴുപ്പിക്കുകയാണ്. ക്ഷേത്രങ്ങളിൽ വിഷുക്കളും ദർശനത്തിനായി പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിത്തിരക്കിൾക്കിടയിലും പ്രവാസികളും വിഷു ആഘോഷത്തിൽ ഒട്ടും പിന്നിലല്ല. യൂറോപ്പിലും അമേരിക്കയിലും മലയാളികൾ ഒത്തുചേർന്ന് വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും....പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ

വിഷു

Edited By: 

Arun Nair | Updated On: 24 Apr 2026 | 09:13 PM

സന്തോഷത്തിന്റെയും ഐശ്വര്യത്തെയും പൊൻ വെളിച്ചം പരത്തി ഒരു വിഷുപ്പുലരി കൂടി വരവായി. ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ അടുത്ത ഒരു വർഷത്തേക്കുള്ള സമ്പത്സമൃദ്ധി സ്വപ്നം കണ്ടു കണികണ്ടുണർന്നിരിക്കുകയാണ്. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയും ഒരുക്കി മുതിർന്നവർ കൊളുത്തിയ ദീപപ്രഭയിൽ മലയാളികൾ വിഷുപുലരിയെ വരവേറ്റു.

വിഷുവിശേഷങ്ങൾ വിശേഷങ്ങൾ

കണി കണ്ടതിനുശേഷം മുതിർന്നവർ കുട്ടികൾക്ക് മറ്റുള്ളവർക്കും കൈനീട്ടം നൽകുന്ന തിരക്കിലാണ്. നാണയത്തുട്ടുകൾക്കൊപ്പം സ്നേഹവും ആശിർവാദവും കൈമാറുന്ന ഈ ചടങ്ങാണ് വിഷുവിന്റെ ഏറ്റവും വലിയ സവിശേഷത. കയ്പ്പും മധുരവും പുളിയും ചേർന്ന് വിഭവങ്ങളുമായി വിഷു സദ്യയും അടുക്കളയിൽ തയ്യാറാകുന്നു. വേപ്പുമ്പൂവ് രസവും മാമ്പഴ പുളിശ്ശേരിയും വിഷുക്കട്ടയും എല്ലാം ഇന്ന് മലയാളിയുടെ തീൻമേശകളെ സമൃദ്ധമാക്കും.

വീഡിയോ കാണാം


ഗ്രാമങ്ങളിലും നഗരങ്ങളിലും പൂത്തിരിയും മത്താപ്പും കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികൾ ആഘോഷം കൊഴുപ്പിക്കുകയാണ്. ക്ഷേത്രങ്ങളിൽ വിഷുക്കളും ദർശനത്തിനായി പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിത്തിരക്കിൾക്കിടയിലും പ്രവാസികളും വിഷു ആഘോഷത്തിൽ ഒട്ടും പിന്നിലല്ല. യൂറോപ്പിലും അമേരിക്കയിലും മലയാളികൾ ഒത്തുചേർന്ന് വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. കഠിനമായ വേനൽ ചൂടിന് ഇടയിലും വിഷു വിപണിയും സജീവം തന്നെ. പച്ചക്കറികൾക്കും വസ്ത്രങ്ങൾക്കും റെക്കോർഡ് വ്യാപാരമാണ് നടന്നത്.

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി