VS Achuthanandan: പേരിനെ ശരിയടയാളമാക്കിയ നേതാവ്; വിഎസിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

VS Achuthanandan death: സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച പോസ്റ്റിൽ മഞ്ജു വാര്യർ കുറിച്ചു.

VS Achuthanandan: പേരിനെ ശരിയടയാളമാക്കിയ നേതാവ്; വിഎസിനെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

വിഎസ് അച്യുതാനന്ദന്‍

Updated On: 

21 Jul 2025 | 07:26 PM

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച പോസ്റ്റിൽ മഞ്ജു വാര്യർ കുറിച്ചു.

‘വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി’. മഞ്ജു കുറിച്ചു.

ALSO READ: മാരാരിക്കുളം നഷ്ടപ്പെടുത്തിയതും, മലമ്പുഴ സമ്മാനിച്ചതും മുഖ്യമന്ത്രിക്കസേര; ‘കണ്ണും കരളു’മായ വിഎസ്‌

വാർദ്ധക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സAയിലായിരുന്ന വിഎസ് അച്യുതാനന്ദൻ ഇന്ന് വൈകിട്ടാണ് അന്തരിച്ചത്. രാഷ്ട്രീയ കലാസാഹിത്യ രം​ഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ