VS Achuthanandan Health Update: വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെ; വിഎസിൻ്റെ ആരോഗ്യനില ഗുരുതരമായി തുടുരുന്നു

VS Achuthanandan Health Condition: രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ലെന്നത് ആശങ്കാജനകമാണ്. വിദഗ്ധസംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് അദ്ദേഹത്തിൻ്റെ ഡയാലിസിസ് പുനരാരംഭിച്ചത്. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്.

VS Achuthanandan Health Update: വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെ; വിഎസിൻ്റെ ആരോഗ്യനില ഗുരുതരമായി തുടുരുന്നു

Vs Achuthanandan

Edited By: 

Aswathy Balachandran | Updated On: 01 Jul 2025 | 07:56 PM

തുരുവനന്തപുരം: അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേ​ഗം. ആരോ​ഗ്യം വിഭാ​ഗം പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നിലവിൽ എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് വിഎസിൻ്റെ ആരോ​ഗ്യാവസ്ഥ നിരീക്ഷിക്കാൻ സംഘത്തെ നിയമിച്ചത്.

അദ്ദേഹത്തിന് ആവശ്യമായ വിദ​ഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ലഭിക്കുന്ന ചികിത്സ വിലയിരുത്തുന്നതിനും ഏഴം​ഗസംഘം നേതൃത്വം വഹിക്കും. ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി ആൻ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം. അദ്ദേഹത്തിൻ്റെ വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെയാണ് നടക്കുന്നത്.

രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ലെന്നത് ആശങ്കാജനകമാണ്. വിദഗ്ധസംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് അദ്ദേഹത്തിൻ്റെ ഡയാലിസിസ് പുനരാരംഭിച്ചത്. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.

 

Follow Us
Related Stories
Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം