Thiruvananthapuram Corporation Mayor: തലസ്ഥാനത്ത് കോർപ്പറേഷൻ മേയർ വിവി രാജേഷ്; ചർച്ചകൾക്കൊടുവിൽ തീരുമാനം
VV Rajesh Thiruvananthapuram Corporation Mayor: തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീലേഖയുടെ വീട്ടിലെത്തി നേതാക്കൾ ഇന്ന് ചർച്ച നടത്തിയിരുന്നു. എതിർപ്പുമായി ബന്ധപ്പെട്ട സാഹചര്യം നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയർ സ്ഥാനത്തേക്ക് ബിജെപി എത്തുന്നത്.

V V Rajesh
തിരുവനന്തപുരം: വിവി രാജേഷ് (VV Rajesh) തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയറാകും (Thiruvananthapuram Corporation Mayor). നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആർ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ശ്രീലേഖ മേയർ ആവുന്നതിനെതിരെ ഒരു വിഭാഗം എതിർപ്പ് അറിയച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്.
ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീലേഖയുടെ വീട്ടിലെത്തി നേതാക്കൾ ഇന്ന് ചർച്ച നടത്തിയിരുന്നു. എതിർപ്പുമായി ബന്ധപ്പെട്ട സാഹചര്യം നേതാക്കൾ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയർ സ്ഥാനത്തേക്ക് ബിജെപി എത്തുന്നത്.
ALSO READ: തൃശൂരിലെ സസ്‌പെന്‍സുകള്‍ക്ക് വിരാമം; ഡോ. നിജി ജസ്റ്റിന്‍ മേയര്‍, എ പ്രസാദ് ഡെപ്യൂട്ടി മേയര്‍
അൻപത് സീറ്റുകൾ പിടിച്ചെടുത്താണ് ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ നിലയുറപ്പിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരം ബിജെപി സ്വന്തമാക്കുകയായിരുന്നു. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് ഒരു കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ്റെ ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇത്തവണ ലഭിച്ചത്. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ എൽഡിഎഫ് തകർന്നടിഞ്ഞ കാഴ്ച്ചയാണ് ഉണ്ടായത്. 2020ലെ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിൻറേത് വമ്പൻ തിരിച്ചുവരവായിരുന്നു. തീരദേശ വാർഡുകൾ യുഡിഎഫിന് വമ്പൻ മുന്നേറ്റമാണ് ഉണ്ടായത്.