വാട്ടർ മെട്രോ ഫോർട്ട്‌കൊച്ചിയിലേക്കും; ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും

20-30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താനാണ് തീരുമാനം. സർവീസിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കെഎംആർഎൽ അറിയിച്ചു.

വാട്ടർ മെട്രോ ഫോർട്ട്‌കൊച്ചിയിലേക്കും; ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും

Water Metro will start service in Fort Kochi from Sunday

Published: 

18 Apr 2024 16:54 PM

കൊച്ചി: വാട്ടർ മെട്രോ ഏപ്രിൽ 21 ഞായറാഴ്ച മുതൽ ഫോർട്ട്‌കൊച്ചിയിലേക്കും സർവീസ് ആരംഭിക്കും. ഹൈക്കോർട്ട് ജംങ്ഷൻ ടെർമിനലിൽ നിന്നുള്ള സർവീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20-30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താനാണ് തീരുമാനം. സർവീസിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കെഎംആർഎൽ അറിയിച്ചു. ടെർമിനലിന്റെയും നിർമ്മാണം പൂർത്തിയായി.

കൊച്ചിൻ ഷിപ്പ്‌യാർഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് സർവീസ് ആരംഭിക്കുന്നത്. പൊതുജനങ്ങൾക്കൊപ്പം, വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്‌കൊച്ചിയിലേക്ക് സഞ്ചാരികൾക്കും ഗതാഗതക്കുരുക്കിൽ പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

 

 

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ