Wayanad Kalladi Landslide: കള്ളാടി മണ്ണിടിച്ചിൽ: ഇരകൾക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ, നഷ്ടപരിഹാരം ഉടൻ നൽകണം

Wayanad Kalladi Landslide Update: പരിക്കേറ്റ് ആശുപത്രിയിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും പൂർണമായും സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമടക്കമുള്ള തുക കരാർക്കമ്പനിയിൽ നിന്ന് ഈടാക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എ കെ പ്രീതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

Wayanad Kalladi Landslide: കള്ളാടി മണ്ണിടിച്ചിൽ: ഇരകൾക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ, നഷ്ടപരിഹാരം ഉടൻ നൽകണം

Wayanad Kalladi Landslide

Published: 

11 Jul 2026 | 07:42 AM

കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ (Wayanad Kalladi Landslide) മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ നൽക്കണമെന്ന് ഹൈക്കോടതി. പരിക്കേറ്റ് ആശുപത്രിയിയിൽ കഴിയുന്നവരുടെ ചികിത്സാച്ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും പൂർണമായും സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരമടക്കമുള്ള തുക കരാർക്കമ്പനിയിൽ നിന്ന് ഈടാക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എ കെ പ്രീതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടുള്ള ഹർജിയോടൊപ്പമാണ് ഹൈക്കോടതി കള്ളാടി മണ്ണിടിച്ചിൽ ദുരന്തവും പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ആ സമയം ഉത്തരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം, ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്ന സ്ഥലത്ത് മന്ത്രിമാരടക്കം ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മൺസൂൺ തുടങ്ങിയതേ ഉള്ളൂവെന്നും ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ നിർദേശിച്ചു.

ALSO READ: വയനാട് മണ്ണിടിച്ചില്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണസംഖ്യ ഉയരുന്നു

തെരച്ചിൽ ഇന്നും തുടരും

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം ഉണ്ടായി അഞ്ചാം ദിവസമായ ഇന്ന് വരെ ഏഴ് പേരുടെ മരണം ആണ് സ്ഥിരീകരിച്ചത്. ദുരന്ത സ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ച് ആണ് ഇന്ന് തെരച്ചിൽ നടക്കുകയെന്ന് അധികൃതർ അറിയിച്ചു. സ്ഥലം സന്ദർശിക്കാൻ കൊങ്കൺ വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് അപകട മേഖലയിൽ നിന്ന് മാറ്റി പാർപ്പിച്ച 49 കുടുംബങ്ങളിലെ 132 പേർ ക്യാമ്പിൽ ഇപ്പോഴും തുടരുകയാണ്.

മണ്ണ് നീക്കുന്നതിൽ വിദഗ്ധ സമിതി

വയനാട് കള്ളാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയർ ഡോ. ജൂഡ്, എൻസിഇഎസ്എസ് പ്രതിനിധി എന്നിവരാന്ന് സമിതി അംഗങ്ങൾ. ഈ സമിതി സ്ഥലം സന്ദർരിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശച്ചു. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

Kerala High Court orders immediate disbursement of compensation to landslide victims. Government directed to cover full medical and attendant expenses for the injured.

Loading...
Unable to load recommendations.
Follow Us
Related Stories
Supplyco Onam 2026 Turnover: 35 ദിവസം കൊണ്ട് 422 കോടി! സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിറ്റു വരവ്
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി