Wayanad Landslide: വയനാട് ദുരന്തം: പുനർനിർമാണത്തിന് കേന്ദ്രസഹായമായ 260.56 കോടി രൂപ അനുവദിച്ചു

Wayanad Landslide: എന്നാൽ വയനാട് പുനർനിർമാണത്തിന് വേണ്ടി 2221 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ ചർച്ചകളിൽ കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു

Wayanad Landslide: വയനാട് ദുരന്തം: പുനർനിർമാണത്തിന് കേന്ദ്രസഹായമായ 260.56 കോടി രൂപ അനുവദിച്ചു

Wayanad Landslide

Updated On: 

01 Oct 2025 23:33 PM

തിരുവനന്തപുരം: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ. അസം, കേരള, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ചണ്ഡീഗഡ്, ആന്ധ്രപ്രദേശ് എന്നീ ഒൻപത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ധനസഹായം അനുവദിച്ചത്. വയനാട്(Wayanad landslide) ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കേരളത്തിന് ദേശീയ ദുരന്ത നിവാരണ നിധിയിൽ (NDRF) നിന്നും 260.5 6 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അനുവദിച്ചത്. ‌

എന്നാൽ വയനാട് പുനർനിർമാണത്തിന് വേണ്ടി 2221 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ ചർച്ചകളിൽ കേരളത്തിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു എങ്കിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി നടത്തിയ അന്തിമ ചർച്ചയ്ക്ക് ഒടുവിൽ 260.56 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

കൂടാതെ രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് വേണ്ടി 2444.42 കോടി രൂപയും അധികമായി നീക്കിവെച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലയും ഉൾപ്പെടുത്തിയിട്ടുണ്ട്. അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് (Urban Flood Risk Management Programme)പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ജില്ല ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്കുള്ള ചിലവിന്റെ 90 ശതമാനം കേന്ദ്രസർക്കാരും 10 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്.

തിരുവനന്തപുരം കൂടാതെ 10 നഗരങ്ങൾക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം തുക നീക്കി വച്ചിരിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ഇപ്പോൾ സഹായം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ(Amit Shah)യുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ