Wayanad: കൊച്ചിയും ബംഗളുരുവും ഒക്കെ പണ്ട്… കേരളത്തിൻ്റെ അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ ഒരുങ്ങി വയനാട്
Wayanad Set to Become Kerala's Next Startup Hub: ഈ പുതിയ നീക്കം പ്രത്യേകിച്ച് ആദിവാസി ഗ്രാമീണ മേഖലയിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് വഴിയൊരുക്കും . നീതി ആയോഗിന്റെ പട്ടികയിൽ നിന്നാണ് സംരംഭ വളർച്ചയ്ക്ക് സാധ്യതയുള്ള പ്രദേശം എന്ന നിലയിൽ വയനാട് തിരഞ്ഞെടുക്കപ്പെട്ടത്.
വയനാട്: കേരളത്തിലെ പ്രകൃതി രമണീയമായ വയനാട് ജില്ല സംസ്ഥാനത്തിന്റെ അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബായി മാറാൻ ഒരുങ്ങുന്നു. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. ദേശീയതലത്തിൽ ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട കേരളത്തിലെ ഏക ജില്ല വയനാട് ആയിരുന്നു. ഈ പ്രത്യേക അംഗീകാരമാണ് ഈ മലയോര ജില്ലയെ ബിസിനസ് രംഗത്ത് മുന്നോട്ടുകൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നിൽ.
വയനാട്ടിലെ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇൻകുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ മേധാവി മമതാ വെങ്കിടേഷ് അറിയിച്ചു. കേരള സർക്കാരുമായും ആത്മനിർഭർ ഭാരത് പോലുള്ള കേന്ദ്ര പദ്ധതികളുമായും സഹകരിച്ച് പ്രാദേശിക സ്റ്റാർട്ടപ്പുകൾക്ക് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളും സ്വകാര്യ നിക്ഷേപങ്ങളും ലഭ്യമാക്കാൻ മുൻഗണന നൽകും.
സോളാർ കുക്കറുകളിലും ഹൈഡ്രോപോണിക്സിലും വിജയം നേടിയ ബോട്ടബ് ടെക് സൊലൂഷൻ, കുങ്കുമപ്പൂ കൃഷിയിൽ എയ്റോപോണിക്സ് രീതി വിജയകരമായി നടപ്പിലാക്കിയ എൽ എൻ എസ് അഗ്രി ടെക് എന്നിവ വയനാട്ടിൽ നിന്നുള്ള വിജയകരമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ്. ഈ പുതിയ നീക്കം പ്രത്യേകിച്ച് ആദിവാസി ഗ്രാമീണ മേഖലയിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് വഴിയൊരുക്കും . നീതി ആയോഗിന്റെ പട്ടികയിൽ നിന്നാണ് സംരംഭ വളർച്ചയ്ക്ക് സാധ്യതയുള്ള പ്രദേശം എന്ന നിലയിൽ വയനാട് തിരഞ്ഞെടുക്കപ്പെട്ടത്.
ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹയും ബാണാസുരസാഗർ അണക്കെട്ടും ഉൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ള വയനാടിന് ടൂറിസം രംഗത്ത് ഇതിനോടകം വലിയ പ്രാധാന്യമുണ്ട്. ടൂറിസത്തിനൊപ്പം സ്റ്റാർട്ടപ്പുകളുടെ കടന്നുവരവ് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും റോഡ് ഹോസ്പിറ്റലിൽ ഗതാഗതം ആരോഗ്യം തുടങ്ങിയ മേഖലകളിൽ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. വയനാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ നീക്കം വലിയ സംഭാവന നൽകും.