Welding Worker Murdered in Kollam: വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു; അയൽവാസി അറസ്റ്റിൽ; സംഭവം കൊല്ലത്ത്
Welding Worker Stabbing Death: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം.
കൊല്ലം: വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.