AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന ബത്തേരി സ്വദേശി മരിച്ചു

Kerala Amoebic Meningoencephalitis Death: മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും ഇക്കഴിഞ്ഞ വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Kerala Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന ബത്തേരി സ്വദേശി മരിച്ചു
Amoebic MeningoencephalitisImage Credit source: Social Media
nandha-das
Nandha Das | Updated On: 06 Sep 2025 11:15 AM

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 45കാരന്‍ മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് 11 പേരാണ്. ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം, മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനും ഇക്കഴിഞ്ഞ വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ നിലവിൽ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് മറ്റ് രോഗങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

ALSO READ: 43കാരിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയത് കാസർഗോഡ് സ്വദേശി; അവശനാക്കിയ ശേഷം കവർച്ച, ആറ് പേർ അറസ്റ്റിൽ

കഴിഞ്ഞ ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് നാല് പേരാണ്. മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത്, തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.