Phone missing: ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ആദ്യം എന്തു ചെയ്യണം… പോലീസ് പറയുന്നത് ഇങ്ങനെ

Police Guidelines : നിങ്ങളുടെ ടെലികോം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഇത് ഫോൺ ബ്ലോക്ക് ചെയ്യാൻ ആവശ്യമാണ്.

Phone missing: ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ആദ്യം എന്തു ചെയ്യണം... പോലീസ് പറയുന്നത് ഇങ്ങനെ

Phone Missing Procedure

Updated On: 

15 Sep 2025 20:41 PM

തിരുവനന്തപുരം: നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ അത് ബ്ലോക്ക് ചെയ്യാനും തിരികെ ലഭിച്ചാൽ അൺബ്ലോക്ക് ചെയ്യാനും കേരള പോലീസ് നിർദ്ദേശിക്കുന്ന വഴികൾ താഴെക്കൊടുക്കുന്നു.

 

ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

 

ആദ്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതി നൽകുക. പിന്നീട് നിങ്ങളുടെ ടെലികോം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഇത് ഫോൺ ബ്ലോക്ക് ചെയ്യാൻ ആവശ്യമാണ്.

 

ഫോൺ ബ്ലോക്ക് ചെയ്യുന്ന വിധം

 

  • https://www.ceir.gov.in എന്ന വെബ്സൈറ്റിലേക്ക് പോകുക.
  • വെബ്സൈറ്റിൽ കാണുന്ന ‘Block Stolen/Lost Mobile’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോം പൂരിപ്പിക്കുക.
  • ഫോൺ നഷ്ടപ്പെട്ട തീയതി, സ്ഥലം, പോലീസ് സ്റ്റേഷന്റെ പേര്, പരാതി നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം.
  • ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇത് സൂക്ഷിച്ചുവയ്ക്കുക. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഫോണിലെ IMEI നമ്പർ ബ്ലോക്ക് ചെയ്യപ്പെടും.

 

ഫോൺ തിരിച്ചുകിട്ടിയാൽ

 

  • ഫോൺ തിരികെ ലഭിച്ചാൽ അതേ വെബ്സൈറ്റിലെ ‘Unblock Found Mobile’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോൺ അൺബ്ലോക്ക് ചെയ്യാം. അതിനായി റിക്വസ്റ്റ് ഐഡി നൽകുക.
  • ഫോൺ വാങ്ങിയ പെട്ടിയുടെ പുറത്തോ ഇൻവോയ്സിലോ IMEI നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും.
  • നിങ്ങളുടെ ഫോണിൽ *#06# എന്ന് ഡയൽ ചെയ്താൽ IMEI നമ്പർ കാണാം. ഇത് എഴുതി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും