ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോസ്റ്റലിൽ താമസിപ്പിച്ചു, വിളിച്ചിറക്കി തീ കൊളുത്തി; ഭർത്താവ് അറസ്റ്റിൽ
woman called out of hostel and set on fire: ചൊവ്വാഴ്ച രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങളും അക്രമവും അരങ്ങേറിയത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് അനിൽകുമാർ തീകൊളുത്തുകയാണ് ഉണ്ടായത്.

Woman Called Out Of Hostel And Set On Fire
കാക്കനാട്: ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ വിളിച്ചിറക്കി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജയശ്രീയ്ക്ക് (42) ആണ് ഭർത്താവിന്റെ ക്രൂരതയിൽ ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ യുവതിയുടെ ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ അനിൽകുമാറിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങളും അക്രമവും അരങ്ങേറിയത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന ജയശ്രീയെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് അനിൽകുമാർ തീകൊളുത്തുകയാണ് ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു.
കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരനാണ് അനിൽകുമാർ. ഈ ആശുപത്രിയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ജയശ്രീയെ ഹോസ്റ്റലിൽ താമസിപ്പിച്ചതെന്ന് താമസക്കാർ പറയുന്നു. ജയശ്രീ അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. ഇവർക്കിടയിലുള്ള തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
ALSO READ: ഉത്തരേന്ത്യയിൽ നിന്നും കിട്ടില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം
അനിൽകുമാർ തീ കൊളുത്തിയതിനെ തുടർന്ന് ജയശ്രീക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ജയശ്രീയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് തീയണയ്ക്കുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ജയശ്രീയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. സംഭവസ്ഥലത്തും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി.
ലോക്കപ്പിന്റെ കുറ്റിതകർത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ
കൊല്ലം: റെയിൽവേ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ കുറ്റിതകർത്ത് രക്ഷപ്പെട്ട പ്രതി പിടിയിൽ. വടക്കേക്കര കൽപ്പടിക്കൽ പുത്തൻവീട്ടിൽ അബ്ദുൽ സലാം (38) ആണ് വീണ്ടും പിടിയിലായത്. തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായ അബ്ദുൾ സലാം ഞായറാഴ്ച രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവുമായാണ് ആദ്യം പിടിയിലായത്.
കോടതിയിൽ ഹാജരാക്കാനായി ലോക്കപ്പിൽ പാർപ്പിച്ചിരുന്ന ഇയാൾ, തിങ്കളാഴ്ച ഉച്ചയോടെ കൊല്ലം റെയിൽവേ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽനിന്ന് ചാടിപ്പോകുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി കേരളപുരത്തിനു സമീപം മാമൂട്ടിലുള്ള സഹോദരന്റെ വീട്ടിൽനിന്നുമാണ് റെയിൽവേ പോലീസീ വീണ്ടും അബ്ദുൾ സലാമിനെ പിടികൂടിയത്. ചൊവ്വാഴ്ച ഇയാൾ വീട്ടിലെത്തി മടങ്ങിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചമുതൽ പലപ്പോഴായി പോലീസിന്റെ സാന്നിധ്യം മനസിലാക്കി ഇയാൾ വിവിധ സ്ഥലങ്ങളിൽനിന്നു കടന്നു. ജില്ല വിട്ടുപോയിട്ടില്ലെന്ന കണക്കുകൂട്ടലിൽ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ, രാത്രി എട്ടോടെ സാഹസികമായി പോലീസ് പ്രതിയെ പിടികൂടി, തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകൾ ഇയാൾക്ക് എതിരേയുണ്ട്.
English Summary
A husband has been arrested for attempting to murder his wife by luring her out of her hostel and setting her on fire. Jayashree (42), a native of Alappuzha, sustained severe burns due to her husband’s brutal act. The Thrikkakara police arrested the husband, Anilkumar a native of Pathanamthitta in connection with the incident, which took place on Tuesday night.