AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

World Elephant’s Day 2025: ലോണെടുത്ത് ആനയെ വാങ്ങിയ പാപ്പാൻ; ഒടുവിൽ

Kerala Elephant Story's: അന്നും ഇന്നും ആനയെ വാങ്ങുന്നതൊരു മഹാകാര്യം തന്നെയാണ്. താൻ കൂട്ടിവെച്ചതൊന്നും അതിന് പോരില്ലെന്ന മനസ്സിലാക്കിയ മുഹമ്മദ് അക്കാലത്ത് സർക്കാർ

World Elephant’s Day 2025: ലോണെടുത്ത് ആനയെ വാങ്ങിയ പാപ്പാൻ; ഒടുവിൽ
World Elephants Days 2025Image Credit source: Unsplash
arun-nair
Arun Nair | Updated On: 12 Aug 2025 16:57 PM

ഗജകേസരി യോഗത്തിലെ അയ്യപ്പൻനായർ ആനയെ വാങ്ങും മുൻപ് 1990-കളിൽ പാലക്കാട് ജില്ലയിലെ മുഹമ്മദ് എന്ന പാപ്പാന് സ്വന്തമായൊരു ‘ആന’ എന്ന ആഗ്രമുണ്ടായി . താൻ ജോലി നോക്കിയിരുന്ന തിരുവല്ല, മല്ലപ്പള്ളി സ്വദേശിയുടെ ആനയായ ശ്രീരാമൻ എന്ന കൊമ്പനെ തന്നെയായിരുന്ന മുഹമ്മദിന് ഇഷ്ടവും. തെക്കൻ നാട്ടിൽ കങ്കാണി എന്ന ആനയെ കൊണ്ട് നടന്നതിനാൽ ആദ്യം കങ്കാണി മുഹമ്മദ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പിന്നീട് മറ്റൊരു പേര് കൂടി അദ്ദേഹത്തിന് ലഭിച്ചു. അതിലേക്കാണ് കഥ എത്തുന്നത്.

അന്നും ഇന്നും ആനയെ വാങ്ങുന്നതൊരു മഹാകാര്യം തന്നെയാണ്. താൻ കൂട്ടിവെച്ചതൊന്നും അതിന് പോരില്ലെന്ന മനസ്സിലാക്കിയ മുഹമ്മദ് അക്കാലത്ത് സർക്കാർ നൽകുന്ന ഐആർഡിപി ലോണിന് അപേക്ഷിക്കുകയും വസ്തുവും കിടപ്പാടവും ഈട്‌ വെച്ച് ലോൺ തരപ്പെടുത്തുകയും ചെയ്തു. അങ്ങനെ ലോണെടുത്ത് ആനയെ വാങ്ങിയ മുഹമ്മദ് നാട്ടിൽ ഐആർഡിപി മുഹമ്മദായി.എന്നാൽ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ പ്രയോഗം എന്ന പോലെയായിരുന്നു പിന്നീട് മുഹമ്മദിൻ്റെ ജീവിതം. മുഹമ്മദിൻ്റെ ആനക്ക് ഇടയുന്നതിലും നാട് വിറപ്പിക്കുന്നതിലും യാതൊരുവിധ വ്യവസ്ഥകളും തൊട്ടു തീണ്ടിയിരുന്നില്ല. പല സ്ഥലങ്ങളിലും പരിപാടികളിൽ ആന തെറ്റുന്നതും ഇടഞ്ഞോടുന്നതും പതിവായിരുന്നു.

ALSO READ:  Coconut Oil Theft: വെളിച്ചെണ്ണ കള്ളൻ പിടിയിൽ; പണികൊടുത്തത് സിസിടിവി

ശ്രീരാമനെ ഒന്നു മയപ്പെടുത്തി എടുക്കാൻ അക്കാലത്ത് ആന ചികിത്സയിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്ന ഡോ.കൈമൾ,ജേക്കബ് ചീരൻ, കെ.സി പണിക്കർ എന്നിവർ അരയും തലയും മുറുക്കി ഇറങ്ങി. ഒരിക്കൽ ഗുരുവായൂർക്ക് സമീപം വെച്ച് ഇടഞ്ഞ ശ്രീരാമനെ പുന്നത്തൂർകോട്ടയിലെ പ്രഗത്ഭരായ പാപ്പാൻമാർ പഠിച്ച പണി 18 ഉം നോക്കിയിട്ടും തളക്കാൻ സാധിച്ചില്ല. പിന്നീട് ആനയെ മയക്കുവെടി വെയ്ക്കേണ്ടി വന്നുവെന്നു. ആനയുടെ ഇടഞ്ഞോട്ടങ്ങളും കലാപങ്ങളും തീർക്കാൻ മുഹമ്മദിൻ്റെ ഇൻഷുറൻസ് തുക തികഞ്ഞിരുന്നില്ല.

ക്രമേണ ആനയിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. ഒരിക്കൽ വാളയാറിന് സമീപം ഇടഞ്ഞ ശ്രീരാമൻ മുഹമ്മദിൻ്റെ ജീവനും കൊമ്പിൽ കോർത്തു. മുഹമ്മദിന്റെ മരണശേഷവും അടച്ചു തീരാത്ത ലോണും ബാധ്യതയുമായി മുഹമ്മദിൻ്റെ കുടുംബം കുറച്ചുകാലം കൂടി ശ്രീരാമനെ നോക്കിയെങ്കിലും ഒടുവിൽ ഇരണ്ടക്കെട്ട് വന്ന് ആന ചെരിഞ്ഞു. ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിച്ച നഷ്ടപരിഹാരം കൊണ്ട് ഐആർഡിപി ലോൺ അടഞ്ഞു തീർന്നോ എന്നത് ഇന്നും സംശയം.