AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain: കോഴിക്കോട് വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

Thunderstorm Death: വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ.

Kerala Rain: കോഴിക്കോട് വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
Thunderstorm
ashli
Ashli C | Updated On: 19 Oct 2025 07:07 AM

കോഴിക്കോട്: പുല്ലാളൂരിൽ കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും, മിന്നലേറ്റ് യുവതിക്ക് ദാരുണന്ത്യം. പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് ഇടിമിന്നലേറ്റു മരിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ.

മഴയ്ക്കൊപ്പം അതിശക്തമായ ഇടിമിന്നലും പലയിടങ്ങളിലും കാറ്റും ഉണ്ടായിരുന്നു. പുതുപ്പാടി, കണ്ണപ്പൻകുണ്ട്, കോടഞ്ചേരി, അടിവാരം എന്നീ മലയോര പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് പുതുപ്പാടി മണൽ വയൽ പാലത്തിന് മുകളിൽ വെള്ളം കയറി. പേരാമ്പ്ര, കൂരാച്ചുണ്ട് മേഖലകളിലും മഴ ശക്തമാണ്. മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം തിരുവനന്തപുരം ജില്ലയിലെ നിലവിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. കൂടാതെ ഇന്ന് 3 വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.