AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkoottathil: ഇരകളെ നേരിൽ കാണണം, ‌‌ അന്വേഷണം നടത്തണം! രാഹുലിനെതിരെ പ്രിയങ്ക ഗാന്ധിക്ക് ഉൾപ്പെടെ പരാതി നൽകി

Rahul Mamkoottathil: ൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ കോൺ​ഗ്രസ് നേതാവ് കെ മുരളീധരനും പാലക്കാട് വോട്ട് ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

Rahul Mamkoottathil: ഇരകളെ നേരിൽ കാണണം, ‌‌ അന്വേഷണം നടത്തണം! രാഹുലിനെതിരെ പ്രിയങ്ക ഗാന്ധിക്ക് ഉൾപ്പെടെ പരാതി നൽകി
Rahul MamkoottathilImage Credit source: Facebook
ashli
Ashli C | Updated On: 27 Nov 2025 15:34 PM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ എഐസിസി ക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജനാ ബി സജൻ. രാഹുലിനെതിരായ ലൈം​ഗികാരോപണത്തിൽ
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് ആവശ്യം.

കൂടാതെ ഇരയായ പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ചോദിച്ചറിയണമെന്നും കത്തിൽ പരാമർശിക്കുന്നു. സ്ത്രീപക്ഷ നിലപാടുകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണെന്ന സംശയം ജനങ്ങളിൽ നിന്ന് നീക്കണമെന്നും സജന ആവശ്യപ്പെട്ടു.

ALSO READ:ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല , പകരം കോൺക്ലേവിന് നീക്കം

കഴിഞ്ഞദിവസം രാഹുൽ മാങ്കുട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ കോൺ​ഗ്രസ് നേതാവ് കെ മുരളീധരനും പാലക്കാട് വോട്ട് ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകുന്നതിൽ തെറ്റില്ല എന്ന നിലപാട് വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ നിന്നും ഒരു വനിതാ നേതാവ് നേരിട്ട് പാർട്ടിക്ക് പരാതി നൽകിയിരിക്കുന്നത്. അതേസമയം അടുത്ത ദിവസവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. രാഹുൽ യുവതിയെ ഗർഭചിത്രത്തിൽ നിർബന്ധിക്കുന്ന പുതിയ ഓഡിയോ സന്ദേശം ആണ് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെ രാഹുലിനെ പിന്തുണച്ചും പ്രതിരോധിച്ചും ചേരിതിരിഞ്ഞ് അങ്കം തുടങ്ങിയിരിക്കുകയാണ്.