പാലക്കാട് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് കയ്യിൽ ഉണ്ടായിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വിഷുവിന് പടക്കം പൊട്ടിക്കുന്നത് അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടി മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ദിലീപ്. കഴിഞ്ഞദിവസം സമാന രീതിയിൽ കോഴിക്കോട് ഒരു വിദ്യാർത്ഥി മരിച്ചിരുന്നു.....

പാലക്കാട് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 06:56 PM

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന ഗുണ്ട് പൊട്ടി യുവാവിന് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.

അതേസമയം വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടി മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ദിലീപ്. കഴിഞ്ഞദിവസം സമാന രീതിയിൽ കോഴിക്കോട് ഒരു വിദ്യാർത്ഥി മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആയിരുന്നു മരിച്ചത്.

ALSO READ:യൂട്യൂബ് പരീക്ഷണം പാളി; സ്റ്റീൽ പാത്രത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പതിനാറുകാരന് ദാരുണാന്ത്യം

ക്ഷേത്ര പറമ്പിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് ഗുരുതരമായ പരിക്കേറ്റത്. പടക്കത്തിന് കൂടുതൽ ശബ്ദം കിട്ടുന്നതിനുവേണ്ടി സ്റ്റീൽ പാത്രത്തിനുള്ളിൽ വച്ചാണ് പടക്കം പൊട്ടിച്ചത്.ഒരു യൂട്യൂബ് വീഡിയോ കണ്ടിട്ടായിരുന്നു കുട്ടികൾ ഈ ശ്രമം നടത്തിയത്.

ഗുണ്ട് പടക്കം സ്റ്റീൽ പാത്രം കൊണ്ടു മറച്ച് പൊട്ടിക്കുന്നതിനിടെ പാത്രം തകർന്ന് സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചാണ് അദ്വൈതിന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മറ്റൊരു കുട്ടിക്കും പരിക്ക് പറ്റിയിരുന്നു.സ്റ്റീൽ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയിൽ തറച്ചുകയറുകയറിയതാണ് മരണം സംഭവിക്കാൻ ഇടയായതെന്നും റിപ്പോർട്ട്.

തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം

കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടിക്ക് സമീപത്തുള്ള സനി ( സനിൽ-45)-ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒഴിഞ്ഞ പറമ്പിനോട് ചേർന്ന കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം. ദുർഗം വന്നതോടെ പ്രദേശത്ത് പുല്ലുവെട്ടാൻ വന്നവരാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത് ഇങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ