AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Youth Kidnapped: 15ഓളം പേർ ചേർന്ന് കാർ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം കാട്ടാക്കടയിൽ

Youth Kidnapped from Petrol Pump in Kattakada: കള്ളിക്കാടുള്ള പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു ബിജു തങ്കച്ചൻ. പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി കാർ വളയുകയായിരുന്നു.

Thiruvananthapuram Youth Kidnapped: 15ഓളം പേർ ചേർന്ന് കാർ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം കാട്ടാക്കടയിൽ
ബിജു തങ്കച്ചൻ, സിസിടിവി ദൃശ്യങ്ങൾ Image Credit source: Social Media
nandha-das
Nandha Das | Published: 10 Aug 2025 21:30 PM

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിലെ മയിലോട്ടുമുഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചൻ എന്ന 36കാരനെ ആണ് ഒരു സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.45ഓടെ കളിക്കാട് പെട്രോൾ പമ്പിൽ വെച്ചാണ് സംഭവം.

കള്ളിക്കാടുള്ള പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു ബിജു തങ്കച്ചൻ. പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്നതിനിടെ 15 ഓളം പേർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി കാർ വളഞ്ഞു. പിന്നാലെ ബിജുവിനെ ബലമായി കാറിൽ നിന്ന് പിടിച്ചിറക്കിയ ശേഷം മർദ്ദിക്കുകയായിരുന്നു.

തുടർന്ന് കാറിന്റെ പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ കയറ്റുകയും ചെയ്തു. സംഘത്തിലെ കുറച്ചു പേർ ആ വാഹനത്തിൽ കയറി. ബിജുവിനെയും കൊണ്ട് കള്ളിക്കാട് ഭാഗത്തേക്കാണ് കാർ പോയത്. കാട്ടാക്കട പോലീസ് വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ALSO READ: തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും കഴിഞ്ഞ ഒമ്പത് മാസത്തോളമായി മൈലോട്ടുമൂഴിയിലെ വാടക വീട്ടിലാണ് താമസിച്ചു വരുന്നത്. ബിജു നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു സ്ഥാപനം നടത്തി വരികയാണ്.