സെയിൽസ്മാനായിട്ടാണ് അനിൽ ബാലചന്ദ്രൻ കരിയർ ആരംഭിച്ചത്. 16 വർഷത്തിലേറെയായി ബിസിനസ് മേഖലകളിൽ മോട്ടിവേഷണൽ സ്പീക്കറാണ്.
1 / 5
പ്രമുഖ ബിസിനസ് മോട്ടിവേറ്ററാണ് അനിൽ ബാലചന്ദ്രൻ. 1987 ജനുവരി ഒന്നിനാണ് ജനിച്ച അനിൽ ബാലചന്ദ്രൻ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് വളർന്നത്.
2 / 5
സ്‌കൂൾ വിദ്യാഭ്യാസം ആലപ്പുഴയിൽ നേടിയ അദ്ദേഹം 2004-2007ൽ കേരള സർവകലാശാലയിൽ ബിഎസ്‌സി മാത്തമാറ്റിക്‌സിൽ ബിരുദം നേടി. പിന്നീട് ബാംഗ്ലൂരിൽ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ സെയിൽസ് ആൻ്റ് മാർക്കറ്റിംഗിൽ എംബിഎ പാസായി.
3 / 5
അടുത്തിടെയാണ് അൽ-ഫറാബി ഖസാക്ക് നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്ലോബൽ ബിസിനസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയത്.
4 / 5
സെയിൽസ്മാനായി കരിയർ ആരംഭിച്ച അനിൽ ബാലചന്ദ്രൻ ഇപ്പോൾ 16 വർഷത്തിലേറെയായി സെയിൽസ്, ബിസിനസ് മേഖലകളിൽ മോട്ടിവേഷണൽ സ്പീക്കറാണ്.
5 / 5
കൂടാതെ വലിയ തോതിലുള്ള പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും സെയിൽസ് ടീമുകൾക്കും അവരുടെ പരിശീലനത്തിനും മാർഗനിർദേശം നൽകുകയും ചെയ്യുന്ന ഒരു ബിസിനസ് കൺസൾട്ടൻ്റ് കൂടിയാണ് അനിൽ ബാലചന്ദ്രൻ.