AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cleaning Tips: ഫ്രിഡ്ജിലെ ദുർഗന്ധവും കറകളും അകറ്റാം; വൃത്തിയാക്കേണ്ടത് ഇങ്ങനെ

How to Deep Clean Refrigerator: ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മാത്രമല്ല, ഫ്രിഡ്ജിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. പലപ്പോഴും സമയമില്ലെന്ന കാരണത്താൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി ആ പ്രശ്നം വേണ്ട, വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കിയാലോ....

Cleaning Tips: ഫ്രിഡ്ജിലെ ദുർഗന്ധവും കറകളും അകറ്റാം; വൃത്തിയാക്കേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Oct 2026 | 01:45 PM

നമ്മുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇലക്ട്രോണിക് ഉപകണമാണ് ഫ്രിഡ്ജ്. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഇത് വളരെയധികം ഗുണം ചെയ്യും. എന്നാൽ പലപ്പോഴും നമ്മുടെ അശ്രദ്ധ കാരണം ഇതിനുള്ളിൽ പഴകിയ ഭക്ഷണ അവശിഷ്ടങ്ങളും കറകളും ദുർഗന്ധവുമൊക്കെ രൂപപ്പെടാറുണ്ട്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മാത്രമല്ല, ഫ്രിഡ്ജിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.

പലപ്പോഴും സമയമില്ലെന്ന കാരണത്താൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി ആ പ്രശ്നം വേണ്ട, വെറും ഒരു മണിക്കൂറിനുള്ളിൽ തന്നെ നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കിയാലോ….

ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കാം

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന് മുമ്പ് ഓഫ് ചെയ്യുകയോ അല്ലെങ്കിൽ താപനില കുറയ്ക്കുകയോ ചെയ്യുക. പാൽ, തൈര്, മാംസം തുടങ്ങിയ പെട്ടെന്ന് കേടാകുന്ന സാധനങ്ങൾ ഒരു ഐസ് ബാഗിലോ കൂളറിലോ മാറ്റിവെക്കുക. ശേഷം, ഫ്രിഡ്ജിലുള്ള ഓരോ സാധനങ്ങളും പുറത്തെടുത്ത് പരിശോധിക്കുക. കാലാവധി കഴിഞ്ഞതോ, പൂപ്പൽ ബാധിച്ചതോ, ദുർഗന്ധം വമിക്കുന്നതോ ആയ സാധനങ്ങൾ കളയേണ്ടതാണ്. ജാറുകളും ബോട്ടിലുകളും തുടച്ചു വൃത്തിയാക്കിയ ശേഷം മാത്രം തിരികെ വെക്കുക.

ALSO READ: പുതിയ പാത്രങ്ങളിലെ സ്റ്റിക്കറിൻ്റെ പശ എളുപ്പത്തിൽ നീക്കം ചെയ്യാം ഇങ്ങനെ

ഫ്രിഡ്ജിനുള്ളിലെ ഗ്ലാസ് തട്ടുകളും വെജിറ്റബിൾ ഡ്രോയറുകളും പുറത്തെടുക്കുക. ഗ്ലാസ് തട്ടുകൾ തണുത്ത വെള്ളത്തിൽ നിന്ന് പെട്ടെന്ന് ചൂടുവെള്ളത്തിലേക്ക് വെക്കരുത്, ഇത് ഗ്ലാസ് പൊട്ടാൻ കാരണമാകും. തട്ടുകൾ സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം സോപ്പുവെള്ളം ഉപയോഗിച്ച് സ്പോഞ്ച് കൊണ്ട് കഴുകുക. കറകൾ കളയാനായി കുറച്ചുനേരം സോപ്പുവെള്ളത്തിൽ മുക്കിവെക്കാവുന്നതാണ്. കഴുകിയ ശേഷം നന്നായി ഉണക്കി മാത്രം തിരികെ വെക്കുക.

ഡോർ ഗാസ്കറ്റും തുടയ്ക്കുക

ഒരു ലിറ്റർ ഇളം ചൂടുവെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ കലർത്തി  തുണി ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഉൾവശവും സീലിംഗും തുടയ്ക്കുക. ബേക്കിംഗ് സോഡ കറകൾ നീക്കം ചെയ്യാനും ദുർഗന്ധം അകറ്റാനും മികച്ചതാണ്. ഫ്രിഡ്ജ് ഡോറിന്റെ റബ്ബർ ഭാഗം (ഗാസ്കറ്റ്) പ്രത്യേകം ശ്രദ്ധിക്കുക. അതിനിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. കെമിക്കൽ ക്ലീനറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

ദുർഗന്ധം മാറ്റാൻ

ദുർഗന്ധം മാറിയിട്ടില്ലെങ്കിൽ, ബേക്കിംഗ് സോഡ എടുത്തു വെക്കാവുന്നതാണ്. കൂടാതെ, അല്പം കാപ്പിപ്പൊടിയോ കരി കഷ്ണങ്ങളോ ഒരു ചെറിയ പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ ദുർഗന്ധം പൂർണ്ണമായും മാറും.  എല്ലാ ഭാഗങ്ങളും നന്നായി ഉണങ്ങിയ ശേഷം തട്ടുകളും ഡ്രോയറുകളും തിരികെ വെച്ച് ഫ്രിഡ്ജ് ഓൺ ചെയ്യുക. പച്ചക്കറികളും മാംസവുമൊക്കെ അടച്ചുവെച്ച പാത്രങ്ങളിൽ സൂക്ഷിക്കുക.

English Summary:

Simple step-by-step method for cleaning a refrigerator and removing stains, unpleasant odours and food residue.  First, switch off the refrigerator, remove all stored items and discard expired or spoiled food. Next, take out the shelves and drawers, wash them with warm soapy water and dry them completely.

Follow Us