Tamannaah Bhatia Saliva Tips: പല്ല് തേയ്ക്കും മുമ്പ് ഉമിനീർ മുഖത്ത് പുരട്ടുക, മുഖക്കുരു മാറുമെന്ന് തമന്ന; അമ്പരന്ന് ആരാധകർ

Tamannaah Bhatia viral Saliva Tips: നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും പോലും താരത്തിൻ്റെ മുഖത്ത് കുരുക്കളോ പാടുകളോ ഇല്ലെന്നത് ഏറെ ആകാംക്ഷയുണർത്തുന്ന കാര്യമാണ്. എങ്ങനെയാണ് മുഖവും ശരീരവും ഇത്ര ഭം​ഗിയായി സൂക്ഷിക്കുന്നത് എന്നതിനുള്ള ചോദ്യത്തിനുള്ള താരത്തിൻ്റെ മറുപടിയാണ് ആരാധക ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

Tamannaah Bhatia Saliva Tips: പല്ല് തേയ്ക്കും മുമ്പ് ഉമിനീർ മുഖത്ത് പുരട്ടുക, മുഖക്കുരു മാറുമെന്ന് തമന്ന; അമ്പരന്ന് ആരാധകർ

Tamannaah Bhatia

Published: 

13 Aug 2025 10:26 AM

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്യൂട്ടി ക്യൂൻ ആണ് തമന്ന ഭാട്ടിയ (Tamannaah Bhatia). തമന്നയുടെ സൗന്ദര്യത്തിനും അഭിനയത്തിനും ഇന്ത്യ മുഴുവൻ നിരവധി ആരാധകരാണുള്ളത്. മുപ്പത്തിയഞ്ചുകാരിയായ താരത്തിൻ്റെ സൗന്ദര്യം ആരാധകർ ഇപ്പോഴും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. തിരക്കേറിയ അഭിനയ ജീവിതത്തിനിടയിൽ തന്റെ സൗന്ദര്യ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യമാണ് നൽകുന്നത്.

എന്നാൽ ഇപ്പോൾ തമന്നയുടെ ഒരു ചെറിയ പൊടികൈയാണ് വൈറലാകുന്നത്. ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിൽ തമന്ന തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും പോലും താരത്തിൻ്റെ മുഖത്ത് കുരുക്കളോ പാടുകളോ ഇല്ലെന്നത് ഏറെ ആകാംക്ഷയുണർത്തുന്ന കാര്യമാണ്. എങ്ങനെയാണ് മുഖവും ശരീരവും ഇത്ര ഭം​ഗിയായി സൂക്ഷിക്കുന്നത് എന്നതിനുള്ള ചോദ്യത്തിനുള്ള താരത്തിൻ്റെ മറുപടിയാണ് ആരാധക ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

“എങ്ങനെയാണ് മുഖം ഇങ്ങനെ ക്ലിയർ ആയി വയ്ക്കുന്നത് , എന്തെങ്കിലും രഹസ്യങ്ങൾ പരീക്ഷിക്കാറുണ്ടോ” എന്ന അവതാരകയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീർ എടുത്ത് മുഖക്കുരുവിൽ പുരട്ടുക എന്നതാണ് വർഷങ്ങളായി മുഖക്കുരു വരാതിരിക്കാൻ താൻ ചെയ്യുന്നതെന്നായിരുന്നു തമന്നയുടെ മറുപടി. ഇത് നല്ലതാണെന്നാണ് താരത്തിൻ്റെ ഭാ​ഗം. കാരണം രാവിലെയുള്ള ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്നാണ് നടി പറയുന്നത്.

‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീർ മുഖത്ത് കുരുക്കളുള്ള ഭാ​ഗത്ത് ഉപയോഗിക്കാം. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിലൊരു ​ഗുണമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’ തമന്ന ഇന്റർവ്യൂവിൽ പറഞ്ഞു.

അതേസമയം, മുഖക്കുരുവിനെ ഉമിനീർ ഉപയോഗിച്ച് മാറ്റാമെന്നതിൽ കൃത്യമായ പഠനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വാസ്തവത്തിൽ ഉമിനീരിലെ എൻസൈമുകളും അസിഡിറ്റിയും സെൻസിറ്റീവ് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുകയോ , വരണ്ടതാക്കുകയോ ചെയ്യുമെന്നുമാണ് ആരോഗ്യ വിദഗ്ധർ ചൂട്ടികാട്ടുന്നത്.

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും