AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil: വെളിച്ചെണ്ണ വ്യാജനെ കണ്ടെത്താം, ഒരു ചെറിയ കടലാസ് മതി

Techniques to Identify Pure Coconut Oil: ‘ഓപ്പറേഷന്‍ ലൈഫി’ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്.

Coconut Oil: വെളിച്ചെണ്ണ വ്യാജനെ കണ്ടെത്താം, ഒരു ചെറിയ കടലാസ് മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Unsplash
nithya
Nithya Vinu | Published: 13 Aug 2025 12:35 PM

വെളിച്ചെണ്ണ വില വർധനവിന് പിന്നാലെ വിപണിയിൽ വ്യാജന്മാർ വിലസുകയാണ്. ‘ഓപ്പറേഷന്‍ ലൈഫി’ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. എന്നാൽ വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം…

വെള്ള പേപ്പറിൽ കുറച്ച് എണ്ണയൊഴിച്ച് ഉണങ്ങാൻ വയ്ക്കുക. ഒരേ രീതിയൽ പേപ്പറിൽ പടരുകയാണെങ്കിൽ അത് ശുദ്ധമാണെന്നാണ് അർത്ഥം.

നിറമില്ലാത്ത ഒരു ചില്ലു ഗ്‌ളാസിൽ കുറച്ചു വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. ഫ്രീസറിനുള്ളിൽ വെക്കരുത്. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ അത് കട്ടയായിട്ടുണ്ടാകും.

ALSO READ: രണ്ട് ലിറ്റർ വെളിച്ചെണ്ണ വിലകുറവിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്…

മറ്റെന്തെങ്കിലും എണ്ണകൾ വെളിച്ചെണ്ണയിൽ കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും.

വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായാൽ അതിൽ കെമിക്കൽ/പെട്രോളിയം മായം ഉണ്ടെന്നാണ് അർത്ഥം.

ചൂടാകുമ്പോൾ മായം കലരാത്ത എണ്ണകൾക്ക് ചെറിയ മണമുണ്ടാകും. എന്നാൽ രൂക്ഷമായ മണം വരുകയാണെങ്കിൽ അതിൽ കെമിക്കലുകൾ ഉണ്ട്.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ അലിഞ്ഞ് ചേരുന്നതായി കാണാം.