Amoebic Meningoencephalitis: കേരളത്തിലെ കാലാവസ്ഥയും അമീബിക് മസ്തിഷ്കജ്വരവും തമ്മിൽ എന്തു ബന്ധം ?

Kerala climate and disease spread relation: പലപ്പോഴും ഒന്നോ രണ്ടോ പേർക്ക് മാത്രം വന്ന് പോകാറുള്ള അമീബ ഇത്തവണ കാര്യമായി പിടിമുറുക്കിയപ്പോൾ ഇതിന് കാലാവസ്ഥയുമായുള്ള ബന്ധത്തെ പറ്റി ഒന്ന് നോക്കാം.

Amoebic Meningoencephalitis: കേരളത്തിലെ കാലാവസ്ഥയും അമീബിക് മസ്തിഷ്കജ്വരവും തമ്മിൽ എന്തു ബന്ധം ?

Brain Infection

Published: 

17 Sep 2025 14:49 PM

കൊച്ചി: ഇപ്പോൾ കേരളത്തിൽ ദിവസവും അമീബിക് മസ്തിഷ്കജ്വര ബാധിതരുടെ ആരോഗ്യസ്ഥിതിയെ പറ്റിയും പുതിയ രോഗം സ്ഥിരീകരിച്ചതിനെ പറ്റിയും മരണങ്ങളെ പറ്റിയും എല്ലാം ഉള്ള വാർത്തകൾ വരാറുണ്ട്. ഏറെ ഭീതിയോടെയാണ് നാം ഇതിനെ നോക്കികാണുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഈ രോഗം ഇത്ര ഭീകരമാകാനുള്ള കാരണമെന്തായിരിക്കാം എന്ന ചർച്ചകളാണ് എല്ലായിടത്തും.

കഴിഞ്ഞദിവസം ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടുകൂടി കേരളത്തിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെ എണ്ണം 11 ആയിട്ടുണ്ട്. ദിനംപ്രതി ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുമ്പോൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് പലരും ചോദിക്കുന്നു.

കുളത്തിൽ കുളിക്കുന്നത് മാത്രമല്ല കാലാവസ്ഥയ്ക്കും ഇതുമായി ബന്ധമുണ്ടെന്ന് തന്നെ പറയേണ്ടിവരും. പലപ്പോഴും ഒന്നോ രണ്ടോ പേർക്ക് മാത്രം വന്ന് പോകാറുള്ള അമീബ ഇത്തവണ കാര്യമായി പിടിമുറുക്കിയപ്പോൾ ഇതിന് കാലാവസ്ഥയുമായുള്ള ബന്ധത്തെ പറ്റി ഒന്ന് നോക്കാം.

 

Read more: അമീബയില്‍ വിറച്ച് കേരളം; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

 

കേരളത്തിലെ കാലാവസ്ഥയും അമീബയും

 

കേരളത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ഈ അമീബയ്ക്ക് വളരാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. കുളങ്ങൾ, തടാകങ്ങൾ, നദികൾ, വേണ്ടത്ര വൃത്തിയാക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയിലെ ചൂടുവെള്ളത്തിലാണ് ഈ അമീബയെ സാധാരണയായി കാണുന്നത്.

മലിനമായ ഈ ജലാശയങ്ങളിൽ ഒരാൾ കുളിക്കുകയോ നീന്തുകയോ ചെയ്യുമ്പോൾ, അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും തലച്ചോറിലേക്ക് എത്തുകയും ചെയ്യാം. ഇത് പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന അപൂർവവും എന്നാൽ മാരകവുമായ അണുബാബാധയ്ക്ക് കാരണമാകും.

കാലാവസ്ഥാ വ്യതിയാനം കാരണം താപനില ഉയരുന്നത് ഈ അമീബയുടെ വളർച്ചയ്ക്ക് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുക്കുകയും അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാം

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ