Amoebic Meningoencephalitis Kerala: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിൽ നിന്ന് 19-ൽ 14 പേർ രക്ഷപ്പെടുന്നോ… എങ്ങനെ?
Amoebic Meningoencephalitis previous year experience : മറ്റ് സംസ്ഥാനങ്ങൾ ഡാറ്റ പുറത്തുവിടുകയോ രോഗം കണ്ടെത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ, കേരളം ഈ രോഗബാധ കണ്ടെത്തുകയും പരിശോധനാ രീതികൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കണക്കുകൾക്ക് വിരുദ്ധമായി, കേരളത്തിൽ കഴിഞ്ഞ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരിൽ 19 പേരിൽ 14 പേർ സുഖം പ്രാപിക്കുകയും മരണനിരക്ക് ഏകദേശം 26% ആയി കുറയുകയും ചെയ്തിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തത് ആരോഗ്യവകുപ്പ് ഒരു ചരിത്രപരമായ നേട്ടമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കേരളം മുഴുവൻ അമീബിക് മസ്തിഷ്കജ്വരഭീതിയിലിരിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ഈ റെക്കോഡ് പ്രതീക്ഷയാകുന്നു.
മറ്റ് സംസ്ഥാനങ്ങൾ ഡാറ്റ പുറത്തുവിടുകയോ രോഗം കണ്ടെത്തുകയോ ചെയ്യാത്ത സാഹചര്യത്തിൽ, കേരളം ഈ രോഗബാധ കണ്ടെത്തുകയും പരിശോധനാ രീതികൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ, രോഗം നിയന്ത്രിക്കുന്നതിനായി സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ ആദ്യ സംസ്ഥാനം കൂടിയായിരുന്നു അന്ന് കേരളം.
Also read- നൂറു വർഷം ജീവിക്കുന്നവരും ഈ ലോകത്തുണ്ട്… 5 ജീവിതശൈലികളാണ് കാരണം
അന്ന് മലിനജലത്തിൽ നീന്തുന്നത് ഒഴിവാക്കുക എന്നതിലുപരി, മൂക്കിൽ വെള്ളം കയറുന്നത് പൂർണ്ണമായും തടയുക (നോസ് പ്ലഗ്ഗുകൾ ഉപയോഗിക്കുക, വെള്ളത്തിലേക്ക് തലകുത്തി ചാടുന്നത് ഒഴിവാക്കുക) എന്നതാണ് അണുബാധ തടയാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പെരുമാറ്റപരമായ മാറ്റമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു.
കൂടാതെ ഈ വർഷവും ഭീതി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന മറ്റ് മാർഗ നിർദ്ദേശങ്ങൾ കൂടി കൃത്യമായി പാലിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശ്കത്മാക്കുകയും ചെയ്താൽ രോഗത്തെ തുടച്ചു നീക്കാം എന്നാണ് പ്രതീക്ഷ.