Otrovert: നിങ്ങളൊരു ഓട്രോവെർട്ട് ആണോ? ഇൻട്രോവെർട്ടും എക്സോവെർട്ടും മാത്രമല്ല, ഇനി പുതിയ പേഴ്സണാലിറ്റി

What Is The Otrovert Personality: ഇൻട്രോവെർട്ടും എക്സ്ട്രോവെർട്ടും അല്ലാതെ പുതിയൊരു വ്യക്തിത്വം. ഒട്രോവെർട്ട് എന്നാണ് ഈ വ്യക്തിത്വത്തിൻ്റെ പേര്.

Otrovert: നിങ്ങളൊരു ഓട്രോവെർട്ട് ആണോ? ഇൻട്രോവെർട്ടും എക്സോവെർട്ടും മാത്രമല്ല, ഇനി പുതിയ പേഴ്സണാലിറ്റി

പ്രതീകാത്മക ചിത്രം

Published: 

23 Sep 2025 15:17 PM

നമുക്കറിയാവുന്ന രണ്ട് വ്യക്തിത്വ വിഭാഗങ്ങളാണ് ഇൻട്രോവെർട്ടും എക്സ്ട്രോവെർട്ടും. ആംബിവെർട്ട് എന്ന പേരിൽ മറ്റൊരു പേഴ്സണാലിറ്റിയുണ്ട്. അതത്ര പോപ്പുലറല്ല. ഇപ്പോഴിതാ പുതിയ ഒരു വ്യക്തിത്വ വിഭാഗം കൂടി കണ്ടുപിടിച്ചിരിക്കുകയാണ്. മനശാസ്ത്രജ്ഞനായ റമി കമിൻസ്കി കണ്ടുപിടിച്ച ഈ പേഴ്സണാലിറ്റിയുടെ പേരാണ് ഓട്രോവെർട്ട്.

ഇട്രോവെർട്ട് എന്നാൽ സ്വയം ഒതുങ്ങിക്കഴിയുന്നവരും എക്സ്ട്രോവെർട്ട് എന്നാൽ ഏത് സാമൂഹ്യസാഹചര്യങ്ങളിലും കൂട്ടത്തിലും അനായാസം പങ്കാവാൻ കഴിയുന്നവരുമാണ്. ഈ രണ്ട് പേഴ്സണാലിറ്റി ടൈപ്പിൻ്റെയും ഗുണങ്ങൾ ഓട്രോവെർട്ടിലുണ്ടാവും. അന്തർമുഖനായിരിക്കാനും ബഹിർമുഖനായിരിക്കാനും ഇവർക്ക് കഴിയും. രണ്ട് അറ്റങ്ങളല്ലാതെ അതിൻ്റെ ഇടയിൽ വരുന്ന കൂട്ടരാണിവർ. ഇവർ ഒരു പാർട്ടിയുടെ മുഖമാവില്ല. എന്നാൽ, പാർട്ടിയിൽ ആരാലും ശ്രദ്ധിക്കപ്പെടാത്തവരാവുകയുമില്ല. ഒരു കൂട്ടത്തോടെ ചേർന്ന് പാർട്ടിയും മറ്റും ആസ്വദിച്ചിട്ട് സ്വന്തം സമയം നീക്കിവെക്കാൻ ഇവർക്ക് സാധിക്കും.

Also Read: Visa-Free Destinations: ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്; കൂടുതലറിയാം

ഈ പേഴ്സണാലിറ്റി ടൈപ്പിൻ്റെ ഏറ്റവും വലിയ പ്രശ്നം മറ്റുള്ളവർ തെറ്റിദ്ധരിക്കുമെന്നാണ്. ഓട്രോവെർട്ട് എന്നൊരു പേഴ്സണാലിറ്റി ടൈപ്പിനെപ്പറ്റി അറിയാത്തതിനാൽ ഇത്തരം ആളുകൾ അഭിനയിക്കുകയാണെന്ന് മറ്റുള്ളവർ പറയും. ഇവർ ഇൻട്രോവെർട്ട് ആയി അഭിനയിക്കുകയാണെന്ന് നമ്മളിൽ പലരും മറ്റ് പലരെപ്പറ്റി പാഞ്ഞിട്ടുണ്ടാവുമല്ലോ. ചിലപ്പോൾ അവരിൽ ചിലർ ഓട്രോവെർട്ടുകളായിരിക്കും.

ആംബിവെർട്ടുകളിൽ നിന്ന് ഓട്രോവെർട്ടുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ആംബിവെർട്ട് എന്നാൽ, അന്തർമുഖരാണെങ്കിലും പ്രിയപ്പെട്ട, കംഫർട്ടബിൾ ആയ ആളുകൾക്കിടയിൽ അവർ എക്സ്ട്രോവെർട്ടുകളുടെ സ്വഭാവം കാണിക്കും. ഓട്രോവെർട്ടിനാവട്ടെ, എക്സ്ട്രോവെർട്ട് ആവാൻ കംഫർട്ട് വേണമെന്നില്ല. ഏത് പാർട്ടിയും കൂട്ടവും അവർക്ക് ആസ്വദിക്കാനാവും. ഏകാന്തതയും അവർക്ക് ആസ്വദിക്കാൻ കഴിയും. രണ്ടുമായും വേഗത്തിൽ അഡാപ്റ്റ് ചെയ്യാനുള്ള കഴിവ് ഇവർക്കുണ്ട്.

ഇനി ഒന്ന് ആലോചിക്കൂ, നിങ്ങളൊരു ഓട്രോവെർട്ടാണോ?

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും