AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Face Acne Removing Tips: നിങ്ങൾ കഴിക്കുന്നത് ഈ ഭക്ഷണമെങ്കിൽ മുഖക്കുരു മാറുകയേ ഇല്ല; ഒഴിവാക്കാൻ മടിക്കരുത്

Food That Avoid For Acne: ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ബാക്ടീരിയകളുടെ വ്യാപനത്തനത്തിനും കാരണമാകാറുണ്ട്. കൂടാതെ ഇത് മുഖക്കുരുവിന്റെ പ്രധാന ഉറവിടമായ സെബാസിയസ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, ഭക്ഷണക്രമം എപ്പോഴും ശരിയായ രീതിയിലാവണം.

Face Acne Removing Tips: നിങ്ങൾ കഴിക്കുന്നത് ഈ ഭക്ഷണമെങ്കിൽ മുഖക്കുരു മാറുകയേ ഇല്ല; ഒഴിവാക്കാൻ മടിക്കരുത്
പ്രതീകാത്മക ചിത്രംImage Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 14 Jul 2025 11:14 AM

നമ്മൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ചർമ്മത്തെയും ബാധിക്കുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ബാക്ടീരിയകളുടെ വ്യാപനത്തനത്തിനും കാരണമാകാറുണ്ട്. കൂടാതെ ഇത് മുഖക്കുരുവിന്റെ പ്രധാന ഉറവിടമായ സെബാസിയസ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, ഭക്ഷണക്രമം എപ്പോഴും ശരിയായ രീതിയിലാവണം. നിങ്ങളുടെ ചർമ്മത്തിന് അറിയാതെ തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാധാരണ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഡ്രൈ ഫ്രൂട്സ്

ഡ്രൈ ഫ്രൂട്സ് പച്ചയായ പഴങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം അവ കൂടുതലായി ഉണക്കുമ്പോൾ അവയുടെ ആരോഗ്യ ഗുണങ്ങൾ പലതും നഷ്ടപ്പെട്ടേക്കാം. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റാണ് ഡ്രൈ ഫ്രൂട്സ്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുകയും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹോർമോണുകളിൽ മാറ്റങ്ങൾ വരുത്തുകയും, എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും ഗുരുതരമായ മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.

പാൽ

പതിവായി പാൽ കുടിക്കുന്നവരിൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത അത് കഴിക്കാത്തവരെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണെന്നാണ് പറയുന്നത്. പാലുൽപ്പന്നങ്ങളിലെ ഹോർമോണുകളാണ് ഇതിന് പ്രധാന കാരണം. പക്ഷേ പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ഇതിന് കാരണമാകാറുണ്ട്. ചില കമ്പനികൾ പാലിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാറുണ്ട്, എന്നാൽ അവർ കൂടുതൽ പ്രോട്ടീനുകൾ ചേർക്കുന്നു. ഇത് പാലിനെ കട്ടിയുള്ളതാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

മിൽക്ക് ചോക്ലേറ്റ്

മുഖക്കുരുവിന് കാരണമാകുന്ന പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ക്രീമി മിൽക്ക് ചോക്ലേറ്റ്. ഈ മധുരപലഹാരത്തിൽ മുഖക്കുരുവിന് കാരണമാകുന്ന ഏറ്റവും സാധാരണമായ ചില ഘടകങ്ങളുടെ ഉൾപ്പെടുന്നു. ശുദ്ധീകരിച്ച പഞ്ചസാര, ട്രാൻസ് ഫാറ്റുകൾ, പാലുൽപ്പന്നങ്ങൾ എന്നിവയാണ് അത്. ചർമ്മത്തെ സംരക്ഷിക്കാൻ കുറഞ്ഞത് 70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക.

ജ്യൂസ്

ഫ്രെഷ് ജ്യൂസുകൾ നിങ്ങളുടെ ശരീരത്തിനും ചർമ്മത്തിനും വളരെ നല്ലതാണ്. എന്നാൽ കുപ്പിയിലാക്കി വച്ചിരിക്കുന്ന ജ്യൂസുകൾ, ചർമ്മത്തിന് അത്ര നല്ലതല്ല. പഴങ്ങൾ കൂടുതലും കഴിക്കുകയാണെങ്കിൽ, അതിൽ പഞ്ചസാരയുടെ അളവ് കുറവായിരിക്കണം. ഇത്തരത്തിൽ കുപ്പിയിലാക്കിയ ജ്യൂസുകളിൽ പഞ്ചസാര വളരെ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. ഇവ സെബം ഉത്പാദനം വർദ്ധിപ്പിക്കുകയും വീക്കം, മുഖക്കുരു എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.