Danger Of Excess Salt Use: ഹൃദയം മുതൽ വൃക്ക വരെ! ഉപ്പിന്റെ ഉപയോഗം അധികമായാൽ; ഐസിഎംആർ പഠനം പറയുന്നു
Danger Of Excess Salt Intake: ഒരു സാധാരണ ഭക്ഷണത്തിൽ ഏകദേശം നാല് മുതൽ ആറ് ഗ്രാം വരെ ഉപ്പാണ് ഉപയോഗിക്കേണ്ടത്. കാരണം അമിതമായി ഉപ്പ് ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചിയെയും മാറ്റും. എന്നാൽ അച്ചാറുകൾ, ഉപ്പിട്ട ചിപ്‌സ്, ഉപ്പിട്ട നിലക്കടല, സംസ്‌കരിച്ച മാംസം തുടങ്ങിയ ചില ഭക്ഷണങ്ങളിൽ ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ഇന്ത്യക്കാർക്കിടയിൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ (WHO) നിർദ്ദേശം അനുസരിച്ച്, ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ മത്രമെ ഉപ്പ് കഴിക്കാവു. എന്നാൽ നഗരപ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ ഒരു ദിവസം ഏകദേശം 9.2 ഗ്രാം വരെ ഉപ്പാണ് കഴിക്കുന്നത്. ഇത് വിദഗ്ധർ ശുപാർശ ചെയ്യുന്ന പരിധിയുടെ ഇരട്ടിയാണ്. അതേസമയം ഗ്രാമപ്രദേശങ്ങളിൽ പോലും, ശരാശരി ഉപ്പിൻ്റെ ഉപഭോഗം 5.6 ഗ്രാമാണെന്നും പഠനങ്ങൾ പറയുന്നു.
നിശബ്ദ പകർച്ചവ്യാധി എന്നാണ് ഇതിനെ ഗവേഷകർ വിളിക്കുന്നത്. പഞ്ചാബിലും തെലങ്കാനയിലും ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ)യിലെ ഗവേഷകർ ഇതിനെതിരെ ഒരു പദ്ധതിയും ആവിഷ്ക്കരിച്ചു. സോഡിയം ഉപഭോഗം കുറയ്ക്കുന്നതിലും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സമൂഹം നയിക്കുന്ന ഭക്ഷണ രീതികൾ മനസ്സിലാക്കി അവരെ ബോധവൽക്കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സോഡിയം ക്ലോറൈഡിനെ ഭാഗികമായി പൊട്ടാസ്യം അല്ലെങ്കിൽ മഗ്നീഷ്യം ഉപയോഗിച്ച് പുനർനിർമ്മിക്കുന്ന ലോ-സോഡിയം ഉപ്പ് (LSS) പകരമായി ഉപയോഗിക്കാൻ ഗവേഷകർ നിർദ്ദേശിക്കുന്നു. എന്നാൽ ഇവയുടെ ലഭ്യത കുറവും വിലയും സാധാരണക്കാർക്കിടയിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ചെന്നൈയിലുടനീളമുള്ള 300 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നടത്തിയ മാർക്കറ്റ് സർവേയിൽ 28 ശതമാനം കടകളിൽ മാത്രമാണ് എൽഎസ്എസ് കണ്ടെത്താൻ സാധിച്ചിട്ടുളൂള. ഇവയ്ക്കുള്ള ഡിമാൻ കുറവാകാം ഇതിൻ്റെ ലഭ്യതയിൽ കുറവ് രേഖപ്പെടുത്താൻ കാരണമായിരിക്കുന്നതെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു. ഇത് സമൂഹത്തിൽ എൽഎസ്എസ് എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിൻ്റെ അവബോധമാണെന്നും അവർ വ്യക്തമാക്കി.
ഒരു സാധാരണ ഭക്ഷണത്തിൽ ഏകദേശം നാല് മുതൽ ആറ് ഗ്രാം വരെ ഉപ്പാണ് ഉപയോഗിക്കേണ്ടത്. കാരണം അമിതമായി ഉപ്പ് ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചിയെയും മാറ്റും. എന്നാൽ അച്ചാറുകൾ, ഉപ്പിട്ട ചിപ്‌സ്, ഉപ്പിട്ട നിലക്കടല, സംസ്‌കരിച്ച മാംസം തുടങ്ങിയ ചില ഭക്ഷണങ്ങളിൽ ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അമിതമായ ഉപ്പ് ഗ്യാസ്ട്രിക് മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയ പാളിയെ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.