AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Koonichimala: ഒരു ഹിഡൻ പൊളി സ്പോട്ടിൽ പോയാലോ! നട്ടുച്ചയ്ക്കും കോടയാൽ ചുറ്റപ്പെട്ട കൂനിച്ചിമല

Thiruvananthapuram Koonichimala View Point: വെള്ളറടയിലെ കുരിശുമല സംഗമ വേദിയിൽ നിന്നാണ് കൂനിച്ചിമലയിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത്. 45 മിനിറ്റോളം നീളും ഈ യാത്ര. മലനിരകൾക്ക് പേരുകേട്ട സ്ഥലമാണ് അമ്പൂരി. അതിനാൽ മറ്റ് സ്പോട്ടുകളും നിങ്ങൾക്ക് ഇവിടെതന്നെ ആസ്വദിക്കാം.

Koonichimala: ഒരു ഹിഡൻ പൊളി സ്പോട്ടിൽ പോയാലോ! നട്ടുച്ചയ്ക്കും കോടയാൽ ചുറ്റപ്പെട്ട കൂനിച്ചിമല
KoonichimalaImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 14 Jul 2025 13:53 PM

നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ ചിലപ്പോൾ ഒരു യാത്രകൊണ്ട് സാധിക്കും. ഇത്തരം യാത്രകളിൽ പലരും തിരഞ്ഞെടുക്കുന്നത് ഹിൽസ്റ്റേഷനുകളാണ്. മൂന്നാർ, വയനാട്, ഊട്ടി തുടങ്ങിയ സ്ഥലങ്ങൾ കണ്ടുമടുത്തവർ ഇങ്ങ് തലസ്ഥാനത്തേക്ക് പോന്നോളൂ. ഇവിടെയുമുണ്ട് ചില കിടിലം ഹിൽ സ്റ്റേഷനുകൾ. അധികമാരും എത്തിപ്പെടാതെ കിടക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കൂനിച്ചിമല.

തിരുവനന്തപുരത്തെ പൊൻമുടിയുടെ ചെറിയ അവതാരം എന്നൊക്കെ സഞ്ചാരികൾ ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്. ശരിക്കും കുറച്ച് കാലം മുമ്പ് വരെ ആർക്കും അറിയാത്ത ഒരു ഹിഡൻ സ്‌പോട്ടായിരുന്ന കൂനിച്ചിമല. എന്നാൽ ചില റീലുകളിലും സമൂഹ മാധ്യമങ്ങളിലും വൈറലായതോടെ സഞ്ചാരികൾ ഈ സ്ഥലം അന്വേഷിച്ച് എത്താൻ തുടങ്ങി. അടുത്തകാലത്തായി നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേയക്ക് എത്തുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് മാതാ മലയെന്നും അറിയപ്പെടുന്ന കൂനിച്ചിമല സ്ഥിതി ചെയ്യുന്നത്.

നട്ടുച്ച സമയത്ത് വരെ കോട കാണാൻ ഇവിടെതന്നെ വരണം. പ്രത്യോകിച്ച് മൺസൂൺ സമയങ്ങളിൽ. മലമുകളിലെ വിശാലമായ കാഴ്ച്ചകൾ വളരെ മനോഹരമാണ്. ചിറ്റാർ ഡാം, അമ്പൂരി എന്നിങ്ങനെ തിരുവനന്തപുരത്തെ മറ്റ് സ്ഥലങ്ങൾ കൂനിച്ചമലയുടെ മുകളിലേറിയാൽ കാണാൻ സാധിക്കും. ഇവിടുന്ന് അടുത്തായി നെയ്യാർ ഡാമിലേക്കും നിങ്ങൾക്ക് പോകാം. മറ്റൊരു പ്രത്യേകത എന്തെന്നാൽ ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഇടമാണ് ഇവിടം. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ട്രെക്കിംഗ് പാക്കേജും ഇവിടെയുണ്ട്.

വെള്ളറടയിലെ കുരിശുമല സംഗമ വേദിയിൽ നിന്നാണ് കൂനിച്ചിമലയിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത്. 45 മിനിറ്റോളം നീളും ഈ യാത്ര. മലനിരകൾക്ക് പേരുകേട്ട സ്ഥലമാണ് അമ്പൂരി. അതിനാൽ മറ്റ് സ്പോട്ടുകളും നിങ്ങൾക്ക് ഇവിടെതന്നെ ആസ്വദിക്കാം. വളരെ കുറഞ്ഞചിലവിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ഈ കൂനിച്ചിമല.