5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Child Health: കുട്ടികൾക്ക് വയറ്റിൽ പ്രശ്നങ്ങളുണ്ടോ? ഇവ കൊടുക്കരുത്

എരിവുള്ളതും, വറുത്തതും അടക്കമുള്ള ഭക്ഷണ സാധനങ്ങൾ കുട്ടികളുടെ വയറ്റിൽ പ്രശ്നമുണ്ടാക്കിയേക്കാം, ഇവ കൊടുക്കുന്നതിൽ കൃത്യമായ നിയന്ത്രണം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്

Child Health: കുട്ടികൾക്ക് വയറ്റിൽ പ്രശ്നങ്ങളുണ്ടോ? ഇവ കൊടുക്കരുത്
Child Stomach IssuesImage Credit source: Getty Images
arun-nair
Arun Nair | Published: 30 Jan 2025 17:18 PM

വളരെ അധികം സെൻസിറ്റാവായ ഒന്നാണ് കുട്ടികളുടെ ദഹനവ്യവസ്ഥ. അതു കൊണ്ട് തന്നെ അവർക്ക് നൽകുന്ന ഭക്ഷണത്തിൽ വളരെ അധികം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതും കട്ടിയുള്ളതുമായ ഭക്ഷണവുമെല്ലാം വയറിന് ത

ഇത്തരത്തിൽ ഏതെങ്കിലും തരത്തിലും പ്രശ്നങ്ങളുണ്ടായാൽ കുട്ടികളുടെ വയറ്റിൽ അണുബാധയ്ക്കുള്ള സാധ്യതയുണ്ടാവും. കുട്ടികളുടെ ആമാശയത്തിൽ അണുബാധ ഉണ്ടെങ്കിൽ, അവരുടെ ദഹനവ്യവസ്ഥ ദുർബലമാകുകയും ഇത് മറ്റ് രോഗങ്ങളിലേക്കും നയിക്കും. ശൈത്യകാലത്ത് പ്രതിരോധശേഷി ദുർബലമായ കുട്ടികൾക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആമാശയത്തിൽ അണുബാധയുണ്ടായാൽ കുട്ടികൾക്ക് നൽകാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പാലുത്പന്നങ്ങൾ

കുട്ടിയുടെ വയറ്റിൽ അണുബാധ ഉണ്ടായാൽ പാലും പാലുല്തപന്നങ്ങളും കൊടുക്കുന്നത് ഒഴിവാക്കണം. പാലിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത് ദഹന പ്രശ്നങ്ങൾക്കും കാരണമാവും. ചില കുട്ടികളിലെ ആമാശയ അണുബാധ വയറിളക്കത്തിനും വയറുവേദനയ്ക്കും കാരണമാകും.

എരിവുള്ളതും വറുത്തതുമായ സാധനങ്ങൾ

എരിവുള്ളതും, വറുത്തതും അടക്കമുള്ള ഭക്ഷണ സാധനങ്ങൾ കുട്ടികളുടെ വയറ്റിൽ പ്രശ്നമുണ്ടാക്കിയേക്കാം. ഇവയെല്ലാം വയറ്റിൽ അസ്വസ്ഥത, ഗ്യാസ്, വായുകോപം എന്നിവയ്ക്ക് കാരണമാകും. വറുത്തതും പൊരിച്ചതുമടക്കം ദഹനവ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഇത് വയറ്റിലെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

കൂടുതൽ പഞ്ചസാര അടങ്ങിയ വസ്തുക്കൾ കുട്ടികൾ കഴിക്കുന്നതും അണുബാധ വർദ്ധിപ്പിക്കും. ഇത് ആമാശയത്തിലെ ബാക്ടീരിയകളെ വളരാൻ അനുവദിക്കും, സ്വഭാവികമായും ഇത് വയറുവേദനയ്ക്ക് കാരണമാകും.സംസ്കരിച്ച പഞ്ചസാര ഒരു തരത്തിലും കുട്ടികൾക്ക് നൽകരുത്.

കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ

കാപ്പി, ചായ, മറ്റ് കഫീനടങ്ങിയിട്ടുള്ള പാനീയങ്ങൾ എന്നിവ ആമാശയത്തിൽ എപ്പോഴും അസ്വസ്ഥതയ്ക്കും അസിഡിറ്റിക്കും കാരണമാകും. ഇവ കുഞ്ഞിന്റെ ദഹനവ്യവസ്ഥയെ കൂടുതൽ ദുർബലപ്പെടുത്തും. ശരീരത്തിൽ നിർജ്ജലീകരണം കൂട്ടുന്നതിനാൽ കഫീൻ അടങ്ങിയ പാനീയങ്ങൾ സ്ഥിരം നൽകുന്നത് കുട്ടികൾക്ക് ദോഷകരമാണ്.