AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banana: ദിവസവും രണ്ട് പഴം വീതം കഴിക്കാറുണ്ടോ? സംഭവിക്കുന്നത് ഇത്…

Banana Health benefits: വാഴപ്പഴത്തിൽ ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്.

Banana: ദിവസവും രണ്ട് പഴം വീതം കഴിക്കാറുണ്ടോ? സംഭവിക്കുന്നത് ഇത്…
Banana Image Credit source: Getty Images
nithya
Nithya Vinu | Published: 14 Oct 2025 15:27 PM

ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് വാഴപ്പഴം. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും രണ്ട് വാഴപ്പഴം വീതം കഴിക്കുന്നത് ശരീരത്തിന് പ്രയോജനകരമാണെന്ന് പഠനങ്ങൾ പറയുന്നു. വാഴപ്പഴം നൽകുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞോലോ…

ആൻ്റിഓക്‌സിഡൻ്റ് ശക്തി

വാഴപ്പഴത്തിൽ ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾക്ക് ശക്തമായ ആൻ്റിഓക്‌സിഡൻ്റ്, ആൻ്റിറാഡിക്കൽ ഗുണങ്ങളുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

ഹൃദയാരോ​ഗ്യം

വാഴപ്പഴത്തിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഇവ രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്താൻ സഹായിക്കുകയും ഹൃദയത്തിൻ്റെ അമിതമായ അധ്വാനം കുറയ്ക്കുകയും ചെയ്യുന്നു.

ഊർജ്ജം, മാനസികാരോഗ്യം

വാഴപ്പഴം ശരീരത്തിന് പ്രകൃതിദത്ത പഞ്ചസാര നൽകുന്നു. ഇവ ഈർജ്ജസ്വലത നൽകുന്നു. കൂടാതെ, വിഷാദമോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ B6, തലച്ചോറിന് സെറോട്ടോണിൻ, ഡോപാമൈൻ തുടങ്ങിയവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

ALSO READ: ചീത്ത കൊളസ്ട്രോൾ പമ്പ കടക്കും; വെറും വയറ്റിൽ പേരയില ഇങ്ങനെ കഴിക്കൂ

അനീമിയ

വാഴപ്പഴത്തിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ചുവന്ന രക്താണുക്കൾ ഉണ്ടാക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇതിലൂടെ മികച്ച ഓക്സിജൻ പ്രവാഹം ലഭിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.

പുകവലി നിർത്താൻ സഹായിക്കുന്നു

പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് വാഴപ്പഴം മികച്ച ഓപ്ഷനാണ്. ഇതിലെ വിറ്റാമിനുകളും ധാതുക്കളും നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.